GeneralLatest NewsMollywoodNEWS

മലയാള സിനിമയിൽ സ്വാധീനമുള്ള നടന് വിരോധം, വിജയ്ബാബുവിനെ കുടുക്കിയത് കൊച്ചി ലോബി: ബന്ധുക്കളുടെ പരാതി

‘അമ്മ’യുടെ ഭരണസമിതിയിൽ വിജയ്ബാബു എത്തിയതിനു ശേഷമാണ് വിരോധം

കൊച്ചി:  നടിയുടെ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് വിദേശത്ത് ഒളിവിൽ കഴിയുകയാണ് നടനും നിർമാതാവുമായ വിജയ് ബാബു. എന്നാൽ, നടനെ കുടുക്കിയതു മലയാള സിനിമയിൽ കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലോബിയാണെന്ന പരാതിയുമായി വിജയ് ബാബുവിന്റെ ബന്ധുക്കൾ. ഈ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

read also: പടച്ചോൻ വിളിച്ചാൽ പോകാതിരിക്കാനാവില്ലല്ലോ: കൊച്ചിൻ ഹനീഫയെക്കുറിച്ച് കലൂർ ഡെന്നിസ്

നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിൽ വിജയ്ബാബു എത്തിയതിനു ശേഷം മലയാള സിനിമ രംഗത്തു വലിയ സ്വാധീനമുള്ള നടനു വിജയ്ബാബുവിനോടു വ്യക്തിവിരോധമുണ്ടെന്നാണ് ബന്ധുക്കൾ ഉയർത്തുന്ന ആരോപണം. എന്നാൽ, പീഡനക്കേസ് പരാതിയിൽ സിനിമാരംഗത്തെ ലോബിക്കുള്ള പങ്കിനെപ്പറ്റി തെളിവ് കൊടുക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button