CinemaGeneralIndian CinemaKollywoodNEWS

‘ഹായ് ചെല്ലം ഞങ്ങൾ വീണ്ടും ഒന്നിച്ചു’: ദളപതി 66ൽ വിജയ്‍യോടൊപ്പം പ്രകാശ് രാജും

വംശി പൈഡിപള്ളിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ വിജയ് ചിത്രമാണ് ദളപതി 66. വിജയ്‍യുടെ 66-ാംമത്തെ ചിത്രമാണിത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം നിർമ്മിക്കുന്ന ചിത്രമാണ് ദളപതി 66. ചിത്രത്തിനായി സംഗീത സംവിധാനം നിർവ്വഹിക്കുന്നത് തമൻ ആണ്.

വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇപ്പോളിതാ, ചിത്രത്തിൽ പ്രകാശ് രാജും എത്തുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. പ്രകാശ് രാജാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. വിജയ്‍യോടൊപ്പം നിൽക്കുന്ന ചിത്രവും അ​ദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ‘ഹായ് ചെല്ലം ഞങ്ങൾ വീണ്ടും ഒന്നിച്ചു’ എന്ന തലക്കെട്ടോടെയാണ് പ്രകാശ് രാജ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഗില്ലിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ദളപതി 66ന് ഉണ്ട്. ഗില്ലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത കൂട്ടുകെട്ടാണ് വിജയ്–പ്രകാശ് രാജ് കോമ്പിനേഷൻ. പോക്കിരി, വില്ല് അടക്കമുള്ള ചിത്രങ്ങളിലും ഈ കൂട്ടുകെട്ട് ആവർത്തിച്ചിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. യോഗി ബാബു, ശ്രീകാന്ത്, ശരത് കുമാർ, പ്രഭു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button