CinemaGeneralIndian CinemaKollywoodLatest News

‘വിക്രം’ ടീം കൊച്ചിയിൽ: കമൽ ഹാസനെ കേരളത്തിലേക്ക് വരവേൽക്കാൻ ഫഹദ്

കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘വിക്രം’. പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയ മലയാളി താരങ്ങളും സിനിമയിൽ അണിനിരക്കും. താരപ്പകിട്ടോടെ എത്തുന്ന ‘വിക്രം’ സിനിമയിൽ സൂര്യയും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ജൂൺ 3ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലറിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്.

ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമൽ ഹാസൻ കേരളത്തിലെത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മെയ് 27ന് വൈകുന്നേരം 4.30 ന് കൊച്ചി ലുലു മാളിൽ ആണ് പരിപാടി നടക്കുന്നത്. കമലിനെ കേരളത്തിലേക്ക് വരവേറ്റ് നടൻ ഫഹദ് ഫാസിലും ചടങ്ങിൽ പങ്കെടുക്കും. സംവിധായകൻ ലോകേഷ് കനകരാജ്, മറ്റു താരങ്ങൾ, അണിയറ പ്രവർത്തകർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. ആരാധകരെ കാണാനും സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കാനും ഉലകനായകൻ എത്തുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ ആരാധകർ.

ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്‌ചേഴ്‌സ് ആണ് കേരളത്തിൽ സിനിമ വിതരണത്തിനെത്തിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button