CinemaGeneralIndian CinemaLatest NewsMollywood

അർച്ചന കവിയുടെ ആരോപണത്തിൽ നടപടിയുമായി പൊലീസ്: എസ്.എച്ച്.ഒയ്ക്ക് താക്കീത്

നടി അർച്ചന കവിയുടെ ആരോപണത്തിൽ നടപടിയുമായി പൊലീസ്. ഫോർട്ട് കൊച്ചി എസ്.എച്ച്.ഒ സി.എസ് ബിജുവിനെ സിറ്റി പൊലീസ് കമ്മീഷണർ താക്കീത് ചെയ്തു. ആഭ്യന്തര അന്വേഷണത്തിൽ എസ്.എച്ച്.ഒയുടെ ഭാഗത്ത് തെറ്റ് സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. ഇൻസ്പെക്ടറുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായതായി കണ്ടെത്തിയതായി കമ്മീഷണറും വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് നടപടിയെടുത്തത്.

രാത്രി യാത്രയ്ക്കിടെ കൊച്ചി പൊലീസിൽ നിന്ന് ഉണ്ടായ ദുരനുഭവം പങ്കുവച്ച് അർച്ചന കവി സോഷ്യൽ മീഡിയയിലൂടെയാണ് രം​ഗത്തെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ സ്ത്രീകൾ മാത്രം യാത്ര ചെയ്ത ഓട്ടോ തടഞ്ഞ് കൊച്ചി പൊലീസ് മോശമായി പെരുമാറിയെന്നാണ് നടി വ്യക്തമാക്കിയത്. കൊച്ചി രവിപുരത്ത് നിന്ന് ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞിരുന്നു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ ആരോപണം.

നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ട് വിഷയത്തിൽ ഇടപെട്ടു. കൊച്ചി ഡിസിപി നടിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ആരാഞ്ഞു. എന്നാൽ, സംഭവത്തിൽ നടി പരാതി നൽകിയിരുന്നില്ല. പത്രവാർത്തകളുടെയും സമൂഹ മാധ്യമങ്ങളിലെ നടിയുടെ പ്രതികരണത്തിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button