CinemaGeneralIndian CinemaLatest NewsMollywood

ഇത് അതിജീവനത്തിന്റെ കഥ: ഭാവനയുടെ ‘ദ സർവൈവൽ’ ടീസർ എത്തി

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി മാധ്യമപ്രവർത്തകനായ എസ് എൻ രജീഷ് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ‘ദ സർവൈവലി’ന്റെ ടീസർ റിലീസ് ചെയ്തു. മലയാളത്തിലേക്ക് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഭാവനയുടെ തിരിച്ചു വരവ് കൂടിയാണ് ‘ദ സർവൈവൽ’. സംവിധായകൻ രജീഷ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ടീസർ പങ്കുവച്ചത്. ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഉടൻ പോസ്റ്റ് ചെയ്യുമെന്നും രജീഷ് അറിയിച്ചു.

മൈക്രോ ചെക്ക് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. അസമത്വത്തിനെതിരായ പോരാട്ടം, തിരിച്ചുവരവിനായുള്ള പോരാട്ടത്തിൽ എനിക്കൊപ്പം നിങ്ങളും പങ്കുചേരൂ എന്ന ആഹ്വാനമാണ് ടീസറിലുള്ളത്. പഞ്ച് ചെയ്യുന്ന ഭാവനയാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ടീസർ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

അതേസമയം, നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിൽ മുഴുനീള വേഷത്തിലെത്തുന്നത്. നവാ​ഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീനാണ് നായകൻ. ബോൺഹോമി എൻറർടൈൻമെൻറ്സിൻറെ ബാനറിൽ റെനീഷ് അബ്ദുൾഖാദറാണ് ചിത്രം നിർമ്മിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button