CinemaGeneralIndian CinemaLatest NewsMollywood

ഉടലിന് ശേഷം വീണ്ടും ഞെട്ടിക്കാൻ ഇന്ദ്രൻസ്: വാമനൻ ഫസ്റ്റ് ലുക്ക് ടീസർ റിലീസായി

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എ ബി ബിനിൽ കഥ, തിരക്കഥ ,സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാമനൻ. ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലി ചെയ്യുന്ന ഒരാളുടേയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബൈജു സന്തോഷ്, അരുൺ, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായർ, ദിൽസ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇപ്പോളിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. മൂവി ഗ്യാങ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ റിലീസ് ചെയ്തത്. കാട് കയറി കിടക്കുന്ന ഒരു പഴയ പള്ളിയിലേക്ക് വരുന്ന ഇന്ദ്രന്‍സിനെയാണ് വീഡിയോയില്‍ കാണുന്നത്. അച്ഛാ എന്ന വിളിയും ചില ഭയപ്പെടുത്തുന്ന വിഷ്വല്‍സുമാണ് പിന്നാലെ വരുന്നത്. ഉടൽ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒരു ഹൊറർ സൈക്കോ ത്രില്ലർ ചിത്രവുമായി ഞെട്ടിക്കാൻ തന്നെയാണ് ഇന്ദ്രൻസ് എത്തുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.

അരുണ്‍ ശിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സന്തോഷ് വര്‍മ്മ, വിവേക് മുഴുക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു.

shortlink

Related Articles

Post Your Comments


Back to top button