CinemaGeneralIndian CinemaKollywoodLatest News

ഉലകനായകനെ വരവേറ്റ് കൊച്ചി: വിക്രം സിനിമയ്ക്ക് പ്രൗഢഗംഭീര പ്രീ ലോഞ്ച് ഇവന്റ്

വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രീ ലോഞ്ച് ഇവന്റിൽ ആയിരക്കണക്കിന് ആരാധകരെ ഇളക്കി മറിച്ച്‌ കമൽ ഹാസൻ. സിനിമയിലെ ഏറെ ഹിറ്റായ ‘പത്തല പത്തല‘ എന്ന ഗാനം പ്രേക്ഷകർക്കായി കമൽ ഹാസൻ ആലപിച്ചു. എന്നും തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട കേരളത്തിന് താരം നന്ദി പറഞ്ഞു. പരിപാടിയിൽ കമൽ ഹാസൻ, നരേൻ എന്നിവർ സംസാരിച്ചു.

മലയാളത്തിലെ മെഗാ താരങ്ങളോടൊപ്പം എന്നാണ് കമൽ ഹാസന്റെ അടുത്ത പടം എന്ന അവതാരകന്റെ ചോദ്യത്തിന്, നല്ല സ്ക്രിപ്റ്റ് ഒത്തുവന്നാൽ മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാമെന്നാണ് താരം മറുപടി നൽകിയത്.

ചടങ്ങിൽ കേരള ഡിസ്ട്രിബ്യൂട്ടർ കൂടിയായ ഷിബു തമീൻസിന്റെ മകളും അഭിനേത്രിയുമായ റിയാ ഷിബുവാണ് സ്വാഗതം രേഖപ്പെടുത്തിയത്. ചടങ്ങിന് മാറ്റ് കൂട്ടാൻ വിക്രം സിനിമയിലെ ഗാനത്തിന് അഭിനേത്രി കൃഷ്ണപ്രഭയും സംഘവും ചുവടുവച്ചു. പ്രശസ്ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ വയലിനിൽ തീർത്ത കമൽ ഹാസൻ പാട്ടുകളുടെ അകമ്പടിയോടെയാണ് കമൽ ഹാസൻ വേദിയിലെത്തിയത്. കേരളത്തിൽ എച്ച്ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ജൂൺ 3നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പിആർഒ പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button