CinemaGeneralIndian CinemaLatest NewsMollywood

ചിരി പടര്‍ത്തി ഉല്ലാസം ടീസര്‍: ഷെയ്ന്‍ നിഗം കിടുക്കുമെന്ന് ആരാധകര്‍

ഷെയ്ന്‍ നിഗത്തെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം. പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. പ്രവീണ്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോയി കൈതമറ്റം ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയ്ൻ നിഗം ചിത്രത്തിലെത്തുന്നത്.

ഷെയിന്‍ നിഗത്തെ കൂടാതെ അജു വര്‍ഗീസ്, ദീപക് പറമ്പോള്‍, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് തുടങ്ങിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിലെ ബി.ജി.എം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് ഉല്ലാസം. കാല, മാരി, പേട്ട തുടങ്ങിയ തെന്നിന്ത്യൻ സിനിമകളിലൂടെ പ്രശസ്തനായ നൃത്തസംവിധായകന്‍ ബാബ ഭാസ്കർ കൊറിയോഗ്രാഫി ചെയ്യുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്.

അതേസമയം, ബര്‍മുഡ, ഖുര്‍ബാനി, ഖല്‍ബ്, പൈങ്കിളി, പരാക്രമം, ആയിരത്തൊന്നാം രാവ് തുടങ്ങിയവയാണ് ഷെയിനിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

 

shortlink

Related Articles

Post Your Comments


Back to top button