CinemaGeneralIndian CinemaKollywoodLatest News

കൈതിയുമായി വിക്രമിനുള്ള സാമ്യതകൾ ഇതാണ്: ലോകേഷ് കനകരാജ് പറയുന്നു

കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രത്നകുമാറും ലോകേഷ് കനകരാജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജൂൺ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് താരങ്ങളും അണിയറ പ്രവർത്തകരും. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ മുൻ ചിത്രമായ കൈതിയുമായി വിക്രമിന് ചില സാമ്യത ഉണ്ടെന്നാണ് ലോകേഷ് പറയുന്നത്. ‘കൈതിയുമായി വിക്രമിന് ചില സാമ്യതകളുണ്ട്. കൈതിയിലെ പോലെ തന്നെ വിക്രവും ഒരു രാത്രി നടക്കുന്ന കഥയാണ്‘, ലോകേഷ് പറഞ്ഞു.

കാർത്തിയെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് ഒരുക്കിയ കൈതി എന്ന ചിത്രം ആ വർഷത്തെ തമിഴിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. വിക്രമിന് ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ലോകേഷിന്റേതായി ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button