CinemaGeneralIndian CinemaKollywoodLatest News

ബോക്സ് ഓഫീസ് വേട്ട തുടങ്ങി വിക്രം: ആദ്യ ദിനം നേടിയത് റെക്കോർഡ് കളക്ഷൻ

കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാസ് ആക്ഷൻ ജോണറിൽ പുറത്ത് വന്ന ചിത്രത്തിൽ മലയാളി സാന്നിധ്യമായി കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

ആദ്യ ദിനം തന്നെ ചിത്രം കളക്ഷൻ റെക്കോർഡുകൾ തകർത്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആദ്യ ദിനം തന്നെ വിക്രം കേരളത്തിൽ നിന്ന് മാത്രം 5 കോടിക്ക് മുകളിൽ നേടിയതായാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രാക്ക് ചെയ്ത ഷോകളുടെ കളക്ഷൻ തന്നെ 3 കോടിക്ക് മുകളിലാണ്. പ്രഖ്യാപനം മുതൽ തന്നെ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ബോക്സ് ഓഫീസിൽ തരം​ഗം സൃഷ്ടിക്കുമെന്ന് നേരത്തെ തന്നെ ആരാധകർ കണക്കൂകൂട്ടിയതാണ്. ഈ കണക്കുകൂട്ടൽ പിഴച്ചില്ലെന്ന് തന്നെ പറയാം.

രത്നകുമാറും ലോകേഷ് കനകരാജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button