CinemaGeneralIndian CinemaKollywoodLatest News

കമല്‍ സാറിന്റെ 360 ഡിഗ്രി ഫയറിങ്, അനിരുദ്ധ് റോക്ക് സ്റ്റാർ, ലോകേഷിന്റെ അതിശയകരമായ ശ്രമം: വിക്രമിനെ പ്രശംസിച്ച് ശങ്കർ

കമല്‍ ഹാസന്‍, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ജൂണ്‍ മൂന്നിന് തിയേറ്ററിലെത്തിയ ചിത്രം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ 200 കോടി ക്ലബ്ബില്‍ സിനിമ ഇടം നേടിക്കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രം​ഗത്തെത്തുന്നത്.

ഇപ്പോളിതാ, വിക്രമിനെ പ്രശംസിച്ച് സംവിധായകന്‍ ശങ്കര്‍ എത്തിയിരിക്കുകയാണ്. കമൽ ഹാസന്റെ പ്രകടനവും അനിരുദ്ധിന്റെ സം​ഗീതവും ലോകേഷിന്റെ സംവിധാന മികവും എടുത്തു പറഞ്ഞായിരുന്നു പ്രശംസ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘വിക്രം.. കമല്‍ സാര്‍ ബിഗ് സ്‌ക്രീനില്‍ 360 ഡിഗ്രിയില്‍ ഫയര്‍ ചെയ്യുന്ന ഗംഭീര കാഴ്ചയായിരുന്നു. ഒരു യഥാര്‍ത്ഥ ലജന്റിനെപ്പോലെ. ലോകേഷ് കനകരാജിന്റെ അതിശയകരമായ ശ്രമവും സ്‌റ്റൈലും. അനിരുദ്ധ്  യഥാര്‍ത്ഥ റോക്ക് സ്റ്റാറാണ്. അന്‍പറിവ് മാസ്റ്റര്‍. ചിത്രത്തിന്റെ അഭിനേതാക്കള്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനം’, ശങ്കർ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു.

മലയാളി സാന്നിധ്യമായി കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൂര്യയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button