CinemaGeneralIndian CinemaLatest NewsMollywood

സൗഹൃദത്തിന്റെ രസക്കാഴ്ചകളുമായി ഡിയർ ഫ്രണ്ട് പ്രദർശനത്തിനെത്തുന്നു

ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്. അയാൾ ഞാനല്ല എന്ന ചിത്രത്തിനു ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമ നാളെ തിയേറ്ററിൽ പ്രദർശനത്തിനെത്തും. പട എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ അർജുൻ രാധാകൃഷ്ണനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അഞ്ച് സുഹൃത്തുക്കളുടെ കഥയും അവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ പ്രധാന ഇതിവ‍ൃത്തം. ബാംഗ്ലൂർ, മുംബൈ, കൊച്ചി എന്നിവിടങ്ങളായിരുന്നു ചിത്രത്തിൽ പ്രധാന ലൊക്കേഷൻ. ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെൻറ്സിന്റെയും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്സിന്റെയും ബാനറിൽ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സെൻട്രൽ പിക്‌ച്ചേഴ്‌സ് ആണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്.

Also Read: ഇത് കുളത്തിൽ മുങ്ങുന്ന കെ പി: ചിരിപടർത്തി വെള്ളരി പട്ടണം ടീസർ

ഷൈജു ഖാലിദാണ് ഛായാഗ്രഹണം. ചിത്രത്തിലെ ​ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ജസ്റ്റിൻ വർഗീസ് ആണ്. എഡിറ്റിംഗ് ദീപു ജോസഫ് നിർവ്വഹിക്കും.

shortlink

Related Articles

Post Your Comments


Back to top button