CinemaGeneralIndian CinemaLatest NewsMollywood

ഇത് കുളത്തിൽ മുങ്ങുന്ന കെ പി: ചിരിപടർത്തി വെള്ളരി പട്ടണം ടീസർ

മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാർ ഒരുക്കുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. മഹേഷ് വെട്ടിയാരും മാധ്യമ പ്രവർത്തകനായ ശരത് കൃഷ്ണയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിക്കുന്നത്. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ളതാണ് പുറത്തെത്തിയ ടീസർ. സൗബിൻ അവതരിപ്പിക്കുന്ന ലീഡർ കെ പി സുരേഷും ഒപ്പം മഞ്ജു വാര്യരുടെയും കോട്ടയം രമേശിൻറെയും കഥാപാത്രങ്ങളുമാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.

ആക്ഷൻ ഹീറോ ബിജു, അലമാര, മോഹൻലാൽ, കുങ്ഫു മാസ്റ്റർ തുടങ്ങിയ സിനിമകൾക്ക് ശേഷം ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. മഞ്ജുവിനും സൗബിനും പുറമെ സലീം കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ, ഇടവേള ബാബു, അഭിരാമി ഭാർഗവൻ, വീണ നായർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മധു വാസുദേവൻ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് സച്ചിൻ ശങ്കർ മന്നത്താണ്. അലക്‌സ് ജെ പുളിക്കലാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button