CinemaLatest NewsNew ReleaseNEWS

രക്ഷിത് ഷെട്ടിയുടെ ‘777 ചാർളി’ നാളെ മുതൽ

രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘777 ചാർളി’ നാളെ മുതൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ മലയാള പതിപ്പിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ ഗായകനും നടനുമായ വിനീത് ശ്രീനിവാസൻ മലയാള ഗാനം ആലപിക്കുന്നുണ്ട്.

പരുക്കനും ഏകാകിയുമായ ‘ധർമ്മ’ യുടെ ജീവിതത്തിലേക്ക് ‘ചാർളി’ കടന്നു വരുന്നതും അവൻ ധർമ്മയുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. സംഗീത ശൃംഗേരിയാണ്‌ നായിക. രാജ് ബി. ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

പരംവാഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ് ഗുപ്തയും രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി രക്ഷിത് ഷെട്ടി നായകനായെത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button