CinemaGeneralIndian CinemaLatest News

പ്രേക്ഷക ഹൃദയം കീടക്കിയ ‘777ചാർളി’ ഇനി ഒടിടിയിലേക്ക്: റിലീസ് തിയതി പ്രഖ്യാപിച്ചു

ഒരു നായ കേന്ദ്ര കഥാപാത്രമാക്കി എത്തിയ രക്ഷിത് ഷെട്ടി ചിത്രം ‘777 ചാർളി’ ഉടൻ തന്നെ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമായ വൂട്ട് സെലക്ട് ആണ് നേടിയത്. ചിത്രം ജൂലൈ 29ന് റിലീസ് ചെയ്യും. മലയാളിയായ കിരൺ രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചാർളി എന്ന നായ ധർമ്മയുടെ ജീവതത്തിലേക്ക് എത്തിചേരുന്നതും അതിലൂടെ ധർമ്മയുടെ ജീവതത്തിൽ ഉണ്ടാകുന്ന മാറ്റവുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

Also Read: നിർമ്മാണം കമൽ ഹാസൻ, നായകൻ ഉദയനിധി: പുതിയ സിനിമ പ്രഖ്യാപിച്ചു

ജൂൺ 10ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ഇതുവരെ കണ്ടിരിക്കുന്നത് 60 മില്യണിലധികം പ്രേക്ഷകരാണ്. ബോക്സ് ഓഫീസിൽ 150 കോടിയിലധികം കളക്ഷൻ നേടി ചിത്രത്തിലെ താരം ചാർളി എന്ന നായ തന്നെയായിരുന്നു. കന്നഡയ്ക്ക് പുറമേ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം രാജ്യത്തെ നായകൾക്കും മൃഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ‘എൻജിഒ’കൾക്ക് നൽകുമെന്ന് നായകൻ രക്ഷിത് ഷെട്ടി നേരത്ത പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button