CinemaGeneralIndian CinemaKollywoodLatest News

നിർമ്മാണം കമൽ ഹാസൻ, നായകൻ ഉദയനിധി: പുതിയ സിനിമ പ്രഖ്യാപിച്ചു

ഉദയനിധി സ്റ്റാലിനെ നായകനാക്കി കമൽ ഹാസൻ നിർമ്മിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഉദയനിധിയുടെ നിർമ്മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസിന്റെ 15-ാം വാർഷികം ആഘോഷിക്കവെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്. ഈ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം ഉദയനിധി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘പുതിയ സിനിമയിൽ നായകനാകാൻ അവസരം നൽകിയതിന് രാജ് കമൽ ഇന്റർനാഷണലിന് നന്ദി അറിയിക്കുന്നു’, ഉദയനിധി സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

Also Read: ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് നാഗ ചൈതന്യയുടെ ‘താങ്ക് യു’

കമൽ ഹാസന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഇന്റർനാഷണൽ നിർമ്മിക്കുന്ന അൻപത്തിനാലാമത്തെ ചിത്രമായിരിക്കും ഇത്. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

2010ൽ കമൽ ഹാസൻ നായകനായ ‘മന്മഥൻ അമ്പു’ എന്ന സിനിമ നിർമ്മിച്ചത് ഉദയനിധി സ്റ്റാലിനായിരുന്നു. കമലിന്റെ ‘വിക്രം’ തമിഴ്നാട്ടിൽ വിതരണം ചെയ്തതും റെഡ് ജയന്റ് മൂവീസാണ്. അതേസമയം, മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ ആണ് ഉദയനിധിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഹദ് ഫാസിലാണ് സിനിമയിൽ വില്ലനായി എത്തുന്നത്. കീർത്തി സുരേഷാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button