CinemaGeneralIndian CinemaKollywoodLatest News

മാസ്റ്ററിലെ ഭാർഗവ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് തിരിച്ച് വരുമോ: ലോകേഷിനോട് ശാന്തനു

വിജയ്, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമായിരുന്നു മാസ്റ്റർ. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി ശാന്തനുവും എത്തിയിരുന്നു. ഭാർ​ഗവ് എന്നായിരുന്നു ശാന്തനു ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ഒരു കാറപകടത്തിൽ ഭാർ​ഗവ് ചിത്രത്തിൽ മരിക്കുന്നുണ്ട്. ‌

ഇപ്പോളിതാ, ശാന്തനു ലോകേഷിനോട് ചോദിച്ച ഒരു കാര്യമാണ് ശ്രദ്ധേയമാകുന്നത്. വിക്രം എന്ന പുതിയ ചിത്രത്തിലൂടെ സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കം കുറിച്ചതുകൊണ്ടാണ് ശാന്തനുവിൽ നിന്ന് ഇങ്ങനെ ഒരു ചോദ്യം വന്നത്. മാസ്റ്ററിൽ താൻ അവതരിപ്പിച്ച ഭാർഗവ് എന്ന കഥാപാത്രം തിരിച്ച് വരുമോ എന്നാണ് ലോകേഷിനോട് ശാന്തനു ചോദിച്ചിരിക്കുന്നത്. ആസ്‌ക്ക് ലോകേഷ് എന്ന ഹാഷ്ടാഗിൽ ലോകേഷിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരത്തിലായിരുന്നു ശാന്തനുവിന്റെ ചോദ്യം. എന്നാൽ, ഭാർഗവ് സത്യമായിട്ടും മരിച്ചു പോയി എന്നാണ് ലോകേഷ് താരത്തിന് മറുപടി നൽകിയത്.

Also Read: ചുവപ്പിൽ തിളങ്ങി നയൻതാര, നെറ്റിയിൽ ചുംബിച്ച് വിഘ്നേഷ് ശിവൻ – വിവാഹ ചിത്രം പുറത്ത്

അതേസമയം, കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് ഒരുക്കിയ വിക്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. രത്നകുമാറും ലോകേഷ് കനകരാജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button