CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

‘മോഹം കൊണ്ടു ഞാൻ’ എന്ന പാട്ടിലെ മാസ്റ്റർ സുജിത് മരിച്ചുവെന്ന വാർത്തയേറെ വേദനിപ്പിക്കുന്നു: കുറിപ്പ്

ടീച്ചറെ അപായപ്പെടുത്തുന്ന പയ്യൻ

 

ശേഷം കാഴ്ച്ചയിൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സുജിത് എന്ന ബാലനടന്റെ വിയോ​ഗവാർത്ത ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടത്.

മമ്മൂട്ടിയും മേനകയും ഒന്നിച്ച ശേഷം കാഴ്ച്ചയിൽ എന്ന ചിത്രത്തിൽ ശങ്കർ മോഹനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുജിത് മരണപ്പെട്ടുവെന്ന വാർത്ത അത്യന്തം സങ്കടകരമണെന്നാണ് പ്രശസ്ത എഴുത്തുകാരിയായ ശാരദക്കുട്ടി കുറിച്ചത്.

ടീച്ചറായി വരുന്ന മേനകയിൽ അമ്മയെ കാണുന്ന പയ്യൻ . അവർക്കൊരു കാമുകനുണ്ടെന്നറിയുമ്പോൾ ആകെ മാനസിക സംഘർഷത്തിലാകുന്ന പയ്യൻ . തടാകത്തിലൂടെ വഞ്ചി തുഴഞ്ഞു പോകുന്ന , ടീച്ചറെ അപായപ്പെടുത്തുന്ന പയ്യൻ, അപൂർവ്വം ബാലതാരങ്ങൾ മാത്രമേ കാലങ്ങൾക്കു ശേഷവും ഇങ്ങനെ മനസ്സിൽ തെളിഞ്ഞു നിൽക്കാറുള്ളു. Adv. ദിനേശ് മേനോൻ എന്നാണ് പുറത്ത് പേര്, വിട പ്രിയപ്പെട്ട സുജിത് എന്നാണ് ശാരദക്കുട്ടി കുറിച്ചത്.

കുറിപ്പ് വായിക്കാം

ബാലചന്ദ്ര മോനോന്റെ ‘ശേഷം കാഴ്ചയിൽ ‘ എന്ന ചിത്രത്തിൽ മോഹം കൊണ്ടു ഞാൻ എന്ന പാട്ടു രംഗത്തിലൂടെ ഓർമ്മയിൽ ഇന്നും ജീവിക്കുന്ന മാസ്റ്റർ സുജിത് മരിച്ചു പോയെന്ന വാർത്ത വല്ലാതെ വേദനിപ്പിക്കുന്നു.

ടീച്ചറായി വരുന്ന മേനകയിൽ അമ്മയെ കാണുന്ന പയ്യൻ . അവർക്കൊരു കാമുകനുണ്ടെന്നറിയുമ്പോൾ ആകെ മാനസിക സംഘർഷത്തിലാകുന്ന പയ്യൻ . തടാകത്തിലൂടെ വഞ്ചി തുഴഞ്ഞു പോകുന്ന, ടീച്ചറെ അപായപ്പെടുത്തുന്ന പയ്യൻ, ഓരോ രംഗത്തിലെയും പ്രകടനം ഓർമ്മയിൽ തെളിയുന്നു. ഉരുണ്ട വട്ടമുഖത്തിൽ കുറ്റബോധവും സ്നേഹത്തിനുള്ള ആർത്തിയും അസൂയയും എല്ലാം തെളിഞ്ഞു വരുന്നതും ഓർമ്മയിൽ.

അപൂർവ്വം ബാലതാരങ്ങൾ മാത്രമേ കാലങ്ങൾക്കു ശേഷവും ഇങ്ങനെ മനസ്സിൽ തെളിഞ്ഞു നിൽക്കാറുള്ളു. Adv. ദിനേശ് മേനോൻ എന്നാണ് പുറത്ത് പേര്. വിട പ്രിയപ്പെട്ട സുജിത്.

 

 

shortlink

Related Articles

Post Your Comments


Back to top button