CinemaGeneralIndian CinemaLatest NewsMollywood

ഇച്ചായ വിളി വേണ്ട, എനിക്ക് നല്ലൊരു പേരില്ലേ, എന്നെ ഓവറായിട്ട് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല: ടൊവിനോ തോമസ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2013ൽ ഇറങ്ങിയ ദുൽഖർ സൽമാൻ ചിത്രം എബിസിഡിയിലെ അഖിലേഷ് വർമ്മ എന്ന കഥാപാത്രത്തിലൂടെയാണ് നടൻ മലയാളികൾക്ക് പരിചിതനാകുന്നത്. എന്നു നിന്റെ മൊയ്‍തീൻ, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ടൊവിനോ മലയാളത്തിലെ തിരക്കുള്ള നടനായി മാറി. ഇപ്പോൾ, മലയാളിയുടെ അയൽപക്കത്തെ സൂപ്പർ ഹീറോ ആണ് ടൊവിനോ. നടനും സംവിധായകനുമായ വിനീത് കുമാർ സംവിധാനം ചെയ്ത ഡിയർ ഫ്രണ്ടാണ് ടൊവിനോയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ആരാധകർ ഇച്ചായ എന്നാണ് ടോവിനോയെ സ്നേഹത്തോടെ വിളിക്കാറുള്ളത്. എന്നാൽ ആ വിളി താരത്തിന് ഇഷ്ടമല്ല എന്നാണ് നടൻ പറയുന്നത്.

ടൊവിനോ തോമസിന്റെ വാക്കുകൾ:

കൂട്ടുകാരൊക്കെ കളിയാക്കി വിളിക്കുക ഇച്ചായാ എന്നാണ്. വാട്സ്ആപ്പ് ഗ്രൂപ്പിലൊക്കെ ‘ഏയ് ഇച്ചായാ..’ എന്നൊക്കെ പറഞ്ഞ് കളിയാക്കുകയാണ്. എൻ്റെ കസിൻസും, എന്നേക്കാൾ പ്രായം കുറഞ്ഞ ആളുകൾ ഭൂരിഭാഗവും ഞാൻ ജനിച്ച് വളർന്നപ്പോൾ മുതൽ എന്നെ വിളിക്കുന്നത് ചേട്ടാ എന്നാണ്. കാര്യം, തൃശ്ശൂർ ഇച്ചായാ, അച്ചായാ എന്ന വിളിയൊക്കെ വളരെ കുറവാണ്, ഉണ്ടോ എന്ന് തന്നെ എനിക്ക് അറിയില്ല. തൃശ്ശൂർ ഭാഗത്തൊന്നും അതില്ല എന്നാണ് തോന്നുന്നത്. എനിക്ക് ആ വിളി കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്ന പോലെയാണ് ഫീൽ ചെയ്യുക. ഭയങ്കര ലൂസ് ആണ്, എൻ്റെയല്ല ആ ട്രൗസർ എന്ന് തോന്നും.

Also Read: ​രോ​ഗാവസ്ഥ വെളിപ്പെടുത്തി ജസ്റ്റിൻ ബീബർ: വേള്‍ഡ് ടൂർ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

നടൻ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും, ഹിന്ദു ആണെങ്കിൽ ഏട്ടൻ എന്നും ഒക്കെ വിളിക്കുമ്പോൾ, എനിക്ക് അതിൽ എന്തോ നമ്മളറിയാത്ത ഒരു പന്തികേട് ഇല്ലേ എന്ന് തോന്നിയിട്ടുണ്ട്. ഞാൻ എൻ്റെ മക്കളോട് വരെ പറഞ്ഞു കൊണ്ടിരിക്കുന്നത് നിങ്ങൾ എന്നെ പേര് വിളിച്ചോ, എനിക്ക് നല്ലൊരു പേരില്ലേ, ടോവി എന്ന് വിളിച്ചോ, ടോവിനോ എന്ന് വിളിച്ചോ, എന്നെ ഓവറായിട്ട് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല എന്നാണ്.

shortlink

Related Articles

Post Your Comments


Back to top button