CinemaGeneralIndian CinemaLatest NewsMollywood

മീശയും താടിയും കളഞ്ഞ് ലൊക്കേഷനിൽ എത്തിയപ്പോൾ മമ്മൂക്കയ്ക്ക് പോലും എന്നെ മനസ്സിലായില്ല: ഹരിശ്രീ അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹരിശ്രീ അശോകൻ. കോമഡി കഥാപാത്രങ്ങളിലൂടെയായിരുന്നു താരം ആദ്യകാലങ്ങളിൽ സിനിമയിൽ നിറഞ്ഞ് നിന്നത്. പിന്നീട് നിരവധി വ്യത്യസ്തമായ വേഷങ്ങൾ ഹരിശ്രീ അശോകൻ മലയാളികൾക്ക് സമ്മാനിച്ചു. 1989ൽ പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം. പഞ്ചാബി ഹൗസിലെ രമണൻ എന്ന കഥാപാത്രത്തിലൂടെയാണ് അശോകൻ ശ്രദ്ധനേടുന്നത്.

ഇപ്പോളിതാ, തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അശോകൻ. പഞ്ചാബി ഹൗസ് പോലെ മുഴുനീള ഹാസ്യ ചിത്രം എന്താണ് ഇപ്പോൾ ഇറങ്ങാത്തത് എന്ന ചോദ്യത്തിന്, ‘അങ്ങനെ ഒരു സിനിമ മുൻപ് വന്നതല്ലേ? പിന്നെ എന്തിനാ വീണ്ടും വരുന്നത്? കാലഘട്ടം മാറിയതു കൊണ്ടാവാം അങ്ങനെയുള്ള സിനിമകൾ സംഭവിക്കാതിരുന്നത്. അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ലായിരിക്കും‘, എന്നായിരുന്നു അശോകൻ നൽകിയ മറുപടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: ദൈവത്തിനോട് പോലും ദേഷ്യം തോന്നിയ നിമിഷങ്ങളായിരുന്നു അത്: വേദനാജനകമായ ഓർമ്മകൾ പങ്കുവച്ച് ശാന്തി കൃഷ്ണ

ഹരിശ്രീ അശോകന്റെ വാക്കുകൾ:

മുഴുനീള കോമഡി സിനിമയായി ഈ അടുത്തകാലത്ത് വന്നത് ജാൻ എ മൻ എന്ന ചിത്രം ആയിരിക്കും. എൻ്റെ മകൻ അഭിനയിച്ച സിനിമയായതുകൊണ്ട് പറയുന്നതല്ല. എന്റെയും മകന്റെയും സിനിമകൾ ഇറങ്ങുന്നുണ്ട്. ചിത്രങ്ങൾക്കെല്ലാം നല്ല അഭിപ്രായം ലഭിക്കുന്നതിൽ സന്തോഷമുണ്ട്.

ഞാൻ താടി വച്ചിട്ടാണ് അനിയത്തിപ്രാവിലെ കോളേജ് കുമാരൻ മുതൽ അഭിനയിച്ചത്. താടിവച്ച് ഇത്രയധികം വേഷങ്ങൾ ചെയ്തതിന് ഒരാൾ ഗിന്നസ് ബുക്കിൽ എൻ്റെ പേര് അയച്ചിരുന്നു. പക്ഷേ, എന്തുകൊണ്ടോ അത് കിട്ടിയില്ല. താടി വരുമ്പോൾ മുഖത്ത് എക്സ്പ്രഷൻ കൊടുക്കാൻ സ്ഥലം കുറവാണ്. അത് വച്ചിട്ടും നമ്മൾ ഇത്രനാളും പിടിച്ചു നിന്നില്ലേ.

ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. കഥ കേട്ട് ഈ കഥാപാത്രം എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന് രഞ്ജിത്തിനോട് ചോദിച്ചു അപ്പോൾ രഞ്ജിത്ത് പറഞ്ഞത് ഇത് എനിക്കെ ചെയ്യാൻ പറ്റു എന്നായിരുന്നു. മീശയും താടിയും കളഞ്ഞ് ലൊക്കേഷനിൽ എത്തിയപ്പോൾ മമ്മൂക്കയ്ക്ക് പോലും എന്നെ മനസ്സിലായില്ല.

shortlink

Related Articles

Post Your Comments


Back to top button