CinemaLatest NewsNEWS

‘പ്രകാശൻ പറക്കട്ടെ’ എല്ലാവരും തിയേറ്ററിൽ പോയി കണ്ട് സഹായിക്കണമെന്ന് ധ്യാൻ ശ്രീനിവാസൻ

മാത്യു തോമസ്, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, നവാ​ഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കട്ടെ’ ഇന്ന് തിയേറ്ററുകളിലെത്തി. ഫണ്‍റ്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറുകളില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ തിരക്കഥയും സംഭാഷണവും ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു.

ഇപ്പോഴിതാ, ചിത്രം എല്ലാവരും കണ്ട് സഹായിക്കണമെന്നാണ് ധ്യാൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നു. ഈ ചിത്രം ഓടിയില്ലെങ്കിൽ വീണ്ടും ലൗവ് ആക്ഷൻ പോലെയുള്ള കള്ളുകുടി പടവുമായി തന്നെ മുന്നോട്ട് പോകുമെന്നും അതിനാൽ, എല്ലാവരും പടം തിയേറ്ററിൽ പോയി കണ്ട് സഹായിക്കണമെന്നാണ് ധ്യാനിന്റെ ഫേസ്ബുക്ക് കുറിപ്പ്. റിയലിസ്റ്റിക് സിനിമ, റിയലിസ്റ്റിക് ആക്ടേഴ്സ്, ആദ്യത്തെ ക്ലീൻ യു സിനിമ എന്നിങ്ങനെയാണ് ചിത്രത്തെ ധ്യാന വിശേഷിപ്പിച്ചിരിക്കുന്നത്.

Read Also:- ആസിഫ് അലിയുടെ കുറ്റവും ശിക്ഷയും ഒടിടിയിൽ റിലീസിനൊരുങ്ങുന്നു: തീയതി പുറത്ത്

ശ്രീജിത്ത് രവി, നിഷാ സാരംഗ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീജിത്തിന്റെ മകന്‍ ഋതുണ്‍ ജയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ബുക്കിങ് ആരംഭിച്ചു. പുതുമുഖം മാളവിക മനോജാണ് നായിക. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്നു. ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- രതിന്‍ രാധാകൃഷ്ണന്‍.

shortlink

Related Articles

Post Your Comments


Back to top button