CinemaGeneralLatest NewsNEWS

ബൈക്കിൽ യൂറോപ്പ് ചുറ്റികറങ്ങി അജിത്: ചിത്രം ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അജിത് കുമാർ. സൂപ്പര്‍ബൈക്കുകളോട് വലിയ അഭിനിവേശമുള്ള താരം പലപ്പോഴും ബൈക്കിൽ യാത്രകൾ ചെയ്യാറുണ്ട്. താരത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമായിട്ടുമുണ്ട്. ഹൈദരാബാദ്-സിക്കിം-ചെന്നൈ എന്നിവിടങ്ങളിൽ 4500 കിലോമീറ്റര്‍ ബൈക്ക് ട്രിപ്പ് നടത്തിയ താരത്തിന്റെ വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ, ബൈക്കിൽ യൂറോപ്പ് ചുറ്റിക്കറങ്ങുകയാണ് താരം. അജിത്തിന്റെ ട്രിപ്പിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. രമേഷ് ബാലയാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ‘പാഷന്‍ പിന്തുടരുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത താരം,’ എന്നാണ് അജിത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് ആരാധകർ കുറിക്കുന്നത്.

Read Also:- മിതാലിയായി തപ്‌സി പന്നു: സബാഷ് മിത്തു ട്രെയിലര്‍ പുറത്തുവിട്ടു

സൂപ്പര്‍ബൈക്കുകളോട് വലിയ അഭിനിവേശമുള്ള അജിത് കുമാര്‍ പലപ്പോഴും റേസിംഗ് ട്രാക്കുകളിലേക്കും എത്താറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘വലിമൈ’യുടെ ചിത്രീകരണത്തിന്‍റെ ഭാഗമായ ബൈക്ക് സ്റ്റണ്ടിനിടെ രണ്ട് തവണ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button