CinemaComing SoonLatest NewsNEWS

കലാഭവന്‍ ഷാജോണിന്റെ ‘ഇനി ഉത്തരം’ പ്രദർശനത്തിനൊരുങ്ങുന്നു

കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ‘ഇനി ഉത്തരം’. ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി. സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ചന്തു നാഥ്, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

ഏ ആന്റ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് ഈണം നൽകുന്നു.

Read Also:- ഷറഫുദ്ദീന്റെ ‘പ്രിയൻ ഓട്ടത്തിലാണ്’ പ്രദർശനത്തിനൊരുങ്ങുന്നു: റിലീസ് തീയതി പുറത്ത്

എഡിറ്റര്‍-ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കല-അരുണ്‍ മോഹനന്‍, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്-ജെഫിന്‍ ബിജോയ്, പരസ്യകല-ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപക് നാരായണ്‍, പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്-H20 സ്‌പെല്‍, പി ആര്‍ ഒ- എ എസ് ദിനേശ്, ആതിര ദിൽജിത്ത്.

shortlink

Related Articles

Post Your Comments


Back to top button