CinemaGeneralIndian CinemaLatest NewsMollywood

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ: വരാൽ അവസാന ഷെഡ്യൂൾ ലണ്ടനിൽ

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് വരാൽ. പൊളിറ്റിക്കൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ അവസാന ഷെഡ്യൂൾ ലണ്ടനിൽ ആരംഭിച്ചു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ അനൂപ് മേനോൻ്റേതാണ്. ടൈം ആഡ്‍സ് എൻറർടെയ്ൻ‍മെൻറ്സിൻറെ ബാനറിൽ പി എ സെബാസ്റ്റ്യനാണ്‌ ചിത്രം നിർമ്മിക്കുന്നത്.

20-20 എന്ന ഹിറ്റ്‌ ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതോളം കലാകാരന്മാരെ അണിനിരത്തി ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും വരാലിനുണ്ട്. നന്ദു, സുരേഷ് കൃഷ്‍ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ, സെന്തിൽ കൃഷ്‍ണ, ശങ്കർ രാമകൃഷ്ണൻ, മേഘനാഥൻ, ഇർഷാദ്, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, ജയകൃഷ്ണൻ, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാല പാർവ്വതി തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Also Read: തനിക്കായി തയ്യാറാക്കിയ വിശ്വരൂപ ശില്പം നേരിൽ കാണാനെത്തി മോഹൻലാൽ

എൻ എം ബാദുഷയാണ് ചിത്രത്തിൻറെ പ്രൊജക്ട് ഡിസൈനർ. രവിചന്ദ്രൻ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഗോപി സുന്ദർ, നിനോയ് വർഗീസ് എന്നിവർ ചേർന്നാണ് ​ഗാനങ്ങൾക്ക് സം​ഗീതം പകരുന്നത്. ഗോപി സുന്ദർ ആണ് പശ്ചാത്തല സം​ഗീതം ഒരുക്കുന്നത്. അയൂബ് ഖാൻ ചിത്രം എഡിറ്റ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button