CinemaGeneralIndian CinemaLatest NewsTollywood

സൂപ്പർസ്റ്റാർ ചിത്രങ്ങളുടെ റിലീസ് വൈകും: തെലുങ്ക് സിനിമയെ സ്തംഭിപ്പിച്ച് സിനിമാ പ്രവർത്തകരുടെ അനിശ്ചിതകാല പണിമുടക്ക്

തെലുങ്ക് സിനിമാ ലോകത്തെ ആകെ സ്തംഭിപ്പിച്ച് സിനിമ പ്രവർത്തകരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടാണ് സിനിമാ പ്രവർത്തകർ പണിമുടക്കുന്നത്. ഇരുപതിനായിരത്തിൽ അധികം തെലുങ്ക് സിനിമാ പ്രവർത്തകരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ശമ്പള വർധനവ് ആവശ്യപ്പെട്ട് തെലുങ്ക് ഫിലിം ഇൻഡസ്ട്രി എംപ്ലോയീസ് ഫെഡറേഷന് മുന്നിൽ പ്രതിഷേധവും സംഘടിപ്പിക്കും. 24 സിനിമാ തൊഴിലാളി സംഘടനകളാണ് പ്രതിഷേധത്തിൽ അണിനിരക്കുക. തെലുങ്ക് ഫിലിം ചേംബർ, തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ, ഫിലിം ഇൻഡസ്ട്രി എംപ്ലോയീസ് ഫെഡറേഷൻ എന്നിവയുടെ ഏകോപനമില്ലായ്മയിൽ നിരാശ പ്രകടിപ്പിച്ചാണ് തൊഴിലാളികൾ പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.

ശരാശരി 500 മുതൽ 1500 രൂപ വരെയാണ് ടോളിവുഡിൽ ഒരു സിനിമാ തൊഴിലാളിക്ക് പ്രതിദിനം ലഭിക്കുന്നത്. ഇത് ഉയർത്താനാണ് സമരം. ഇന്ന് മുതൽ തങ്ങളുടെ കാര്യം പരിഗണിക്കുന്നത് വരെ ഷൂട്ടിങ്ങുകളിൽ സഹകരിക്കില്ലെന്ന് തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം തെലുങ്ക് സിനിമ നിർമ്മാതാക്കൾ സമരത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read: ദളപതിക്ക് നാൽപ്പത്തിയെട്ടാം പിറന്നാൾ: ആശംസകളുമായി ആരാധകരും താരങ്ങളും

ചിരഞ്ജീവിയുടെ വാർട്ടയർ വീരയ്യ, ഭോലാ ശങ്കർ, പ്രഭാസിൻ്റെ സലാർ, ആർസി 15 എന്നിവയുൾപ്പെടെ നിർമ്മാണത്തിൽ ഇരിക്കുന്ന നിരവധി സിനിമകളെ സമരം ബാധിക്കും.

shortlink

Related Articles

Post Your Comments


Back to top button