CinemaGeneralIndian CinemaLatest NewsMollywood

പ്രിയൻ നാളെ മുതൽ തിയേറ്ററിൽ ഓടിത്തുടങ്ങും

ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി ഒരുക്കുന്ന ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. ഓരോരോ ജോലികളിൽ സദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. നാടിനും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഏത് സമയത്തും സഹായത്തിന് ഓടിയെത്തുന്ന ജനപ്രിയനാണ് സിനിമയിലെ ഷറഫുദ്ദീന്റെ കഥാപാത്രമായ പ്രിയദർശൻ. പ്രിയന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ദിവസമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം.

ചതുർമുഖത്തിന് ശേഷം അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ഒന്നിച്ച് തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണ്‌ പ്രിയൻ ഓട്ടത്തിലാണ്. സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

Also Read: ബിജു പൗലോസ് വീണ്ടുമെത്തുന്നു: ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

നൈല ഉഷ, അപർണ ദാസ് എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം,  കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റു താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button