BollywoodCinemaGeneralIndian CinemaLatest News

നാല് സഹോദരിമാരുടെ ഒരേയൊരു സഹോദരന്‍: രക്ഷാബന്ധന്‍ ട്രെയ്‍ലര്‍ എത്തി

അക്ഷയ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രക്ഷാബന്ധൻ. കോമഡി – ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സഹോദര സ്നേഹത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. നാല് സഹോദരിമാരുടെ സഹോദരനായാണ് അക്ഷയ് കുമാർ സിനിമയിൽ എത്തുന്നത്. ഭൂമി പട്നേകർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ഇപ്പോളിതാ, സിനിമയുടെ ട്രെയ്‍ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സഹോദരിമാരുടെ വിവാഹ ശേഷം മാത്രമേ ബാല്യകാലസഖിയുമായുള്ള തന്‍റെ വിവാഹം നടക്കുകയുള്ളു എന്ന് തീരുമാനിച്ച നായകനെയാണ്  ട്രെയ്‍ലറിൽ കാണാൻ കഴിയുന്നത്. നാല് സഹോദരിമാരുടെയും സഹോദരന്റേയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് ചിത്രം പറയുന്നത്. 2020ലെ രക്ഷാബന്ധന്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. ചിത്രത്തിന്‍റെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും, സിനിമാ ജീവിതത്തില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാമെന്നേറ്റ സിനിമയാണ് ഇതെന്നും പ്രഖ്യാപന സമയത്ത് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

Also Read: പ്രിയൻ നാളെ മുതൽ തിയേറ്ററിൽ ഓടിത്തുടങ്ങും

തനു വെഡ്‍സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ആനന്ദ് എല്‍ റായ്. സംവിധായകന്‍ ആനന്ദ് എല്‍ റായ്ക്കൊപ്പം അക്ഷയ് കുമാറിന്‍റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓ​ഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button