CinemaGeneralIndian CinemaLatest NewsMollywood

നായികമാരായി പ്രിയ വാര്യരും രജീഷ വിജയനും: ‘കൊള്ള’ ചിത്രീകരണം പൂർത്തിയായി

രജീഷ വിജയൻ, പ്രിയ പ്രകാശ് വാര്യർ, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൊള്ള’. ജാസിം ജലാലും നെൽസൺ ജോസഫും ചേർന്നാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ കഥ എഴുതിയത് ബോബി – സഞ്ജയ് ടീമാണ്. രവി മാത്യു പ്രൊഡക്ഷൻസുമായി ചേർന്ന് രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി രജീഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. ഏറ്റുമാനൂർ, കൈപ്പുഴ, വയലാർ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. രാജവേൽ മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ആണ് സിനിമയിലെ ​ഗാനങ്ങൾക്ക് സം​ഗീതം പകർന്നിരിക്കുന്നത്. അർജുൻ ബെൻ ആണ് എഡിറ്റർ.

Also Read: ‘ദ്രൗപതി രാഷ്ട്രപതിയാണെങ്കില്‍ ആരാണ് പാണ്ഡവര്‍, ആരാണ് കൗരവര്‍’: വിവാദമായി രാംഗോപാല്‍ വര്‍മ്മയുടെ പരാമർശം

‘ഒരു അഡാർ ലവ് ‘ എന്ന സിനിമയ്ക്ക് ശേഷം പ്രിയ വാര്യർ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അലൻസിയർ, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ, പ്രശാന്ത് അലക്‌സാണ്ടർ, വിനോദ് പറവൂർ, ജിയോ ബേബി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button