CinemaGeneralIndian CinemaLatest News

താരത്തിളക്കത്തോടെ വിക്രാന്ത് റോണ ട്രെയ്‍ലർ ലോഞ്ച് നടന്നു

കിച്ച സുദീപ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം വിക്രാന്ത് റോണയുടെ ട്രെയ്‍ലർ  ലോഞ്ച് ലുലു പിവിആറിൽ വച്ച് നടന്നു. നായകൻ കിച്ച സുദീപും അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മാധ്യമ പ്രവർത്തകർക്ക് വേണ്ടി മീറ്റ് ദി പ്രസ്സും സംഘടിപ്പിച്ചിരുന്നു. രംഗി തരംഗ എന്ന സിനിമ ഒരുക്കിയ അനൂപ് ഭണ്ടാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂർണമായും 3 ഡി യിലാണ് വിക്രാന്ത് റോണ ചിത്രീകരിച്ചത്. കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം റീമേക്ക് ചെയ്ത് എത്തും. ഒരു ഫാന്റസി ആക്ഷൻ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം ജാക്വലീൻ ഫെർണാൻഡസാണ് നായികയായെത്തുന്നത്.

ശാലിനി ആർട്‍സിൻറെ ബാനറിൽ ജാക്ക് മഞ്ജുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇൻവെനിയോ ഫിലിംസിൻറെ ബാനറിൽ അലങ്കാർ പാണ്ഡ്യനാണ് സഹനിർമ്മാണം. സൽമാൻ ഖാൻ ഫിലിംസും സീ സ്റ്റുഡിയോസും കിച്ച ക്രിയേഷൻസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ജൂലൈ 28ന് ചിത്രം തീയേറ്ററുകളിലെത്തും.

Also Read: വിജയ് ബാബു വിഷയം ചർച്ച ചെയ്ത് ‘അമ്മ’: മാറിനിന്ന് നടൻ

നൂറു കോടിക്ക് അടുത്താണ് ചിത്രത്തിന്റ ബജറ്റ്. ‘സിനിമകൾ ഭാഷയുടെ അതിർ വരമ്പുകൾ ഭേദിക്കണം. ഏറെ പ്രതിസന്ധികൾക്ക് ഒടുവിലാണ് വിക്രാന്ത് റോണ പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളം ഒഴികെ മറ്റു ഭാഷകളിൽ എന്റെ ശബ്ദം തന്നെയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്‘, കിച്ച സുദീപ് പറഞ്ഞു. വാർത്താപ്രചരണം- ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്.

 

shortlink

Related Articles

Post Your Comments


Back to top button