CinemaGeneralIndian CinemaLatest NewsMollywood

ആ കാര്യം സമ്മതിച്ചാൽ സലാറിൽ അഭിനയിക്കാൻ തയ്യാർ: പ്രശാന്ത് നീലിനോട് പൃഥ്വിരാജ്

യാഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ കെജിഎഫ് ചാപ്റ്റർ 2 എന്ന ചിത്രം വമ്പൻ ഹിറ്റിയിരുന്നു. ഈ ചിത്രത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സിനിമയാണ് സലാർ. പ്രഭാസ് ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പ്രശാന്ത് നീൽ – പ്രഭാസ് കൂട്ടുകെട്ട് തിയേറ്ററിനെ ഇളക്കി മറിക്കും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രത്തിൽ മലയാളി സാന്നിധ്യമായി പൃഥ്വിരാജ് എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ, ഇതേ കുറിച്ച് പൃഥ്വിരാജ് ഇതുവരെ പ്രതികരിച്ചിരുന്നില്ല.

ഇപ്പോളിതാ, സലാറിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സലാറിൽ അഭിനയിക്കണമെങ്കിൽ ഒരു കാര്യം സമ്മതിക്കണമെന്ന് സംവിധായകൻ പ്രശാന്ത് നീലിനോട് പറഞ്ഞെന്നാണ് പൃഥ്വിരാജ് പറയുന്നത്. ചിത്രത്തിൽ അഭിനയിക്കാമെന്നും, എന്നാൽ ഏത് ഭാഷയിലാണെങ്കിലും തന്റെ കഥാപാത്രത്തിന് താൻ തന്നെ  ഡബ്ബ് ചെയ്യുമെന്നും പ്രശാന്തിനോട് പറഞ്ഞെന്നാണ് പൃഥ്വി വെളിപ്പെടുത്തിയത്.

Also Read: ഞാൻ ഇത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ: പരിഹാസങ്ങള്‍ക്ക് മറുപടിയായി മാധവന്റെ ട്വീറ്റ്

അതേസമയം, നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ പുരോ​ഗമിക്കുന്നത്. ബ്ലെസി – പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആട്ജീവിതത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് പൃഥ്വിരാജിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജിനു വി എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ മാസം 30ന് കടുവ തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button