CinemaGeneralIndian CinemaLatest NewsMollywood

വൈറലായി വിചിത്രമായ പോസ്റ്റർ: കൗതുകമുണർത്തിയ ഷൈൻ ടോം ചാക്കോ ചിത്രത്തിന്റെ പോസ്റ്റർ

ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അച്ചു വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിചിത്രം. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വ്യത്യസ്തവും വിചിത്രവുമായ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ പോസ്റ്റർ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിഖിൽ രവീന്ദ്രൻ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. ജോളി ചിറയത്ത്, കനി കുസൃതി, ലാൽ, കേതകി നാരായൺ, സിനോജ് വർഗീസ്, അഭിരാം രാധാകൃഷ്ണൻ, ജെയിംസ് ഏലിയ, തുഷാര പിള്ള, ബിബിൻ പെരുമ്പിള്ളി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Also Read: ബലാത്സംഗ കേസിൽ വിജയ് ബാബുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും: തെളിവെടുപ്പിനും സാധ്യത

അർജുൻ ബാലകൃഷ്ണൻ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രത്തിലെ ​ഗാനങ്ങൾക്ക് മിഥുൻ മുകുന്ദൻ ആണ് സം​ഗീതം പകരുന്നത്. പ്രമുഖ മ്യൂസിക്ക് ബാൻഡ് ആയ സ്ട്രീറ്റ് അക്കാദമിക്സും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button