CinemaGeneralIndian CinemaLatest NewsMollywood

അനിരുദ്ധിന്റെ മാന്ത്രിക സം​ഗീതം മലയാളത്തിലേക്ക്: ദിലീപ് ചിത്രത്തിലൂടെ അരങ്ങേറ്റമെന്ന് റിപ്പോർട്ട്

കോളിവുഡിലെ ഹിറ്റ് മേക്കറാണ് അനിരുദ്ധ് രവിചന്ദർ. തന്റെ മാന്ത്രിക സം​ഗീതം കൊണ്ട് കാണികളെ പിടിച്ചിരുത്താൻ അനിരുദ്ധിന് പ്രത്യേക കഴിവുണ്ട്. ഇപ്പോളിതാ, താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ദിലീപ് നായകനാകുന്ന പറക്കും പപ്പൻ എന്ന ചിത്രത്തിലൂടെയാകും അനിരുദ്ധിന്റെ അരങ്ങേറ്റം. നവാഗതനായ വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് സം​ഗീതം ഒരുക്കും എന്നാണ് വിവരം. ചിത്രത്തിനെ കുറിച്ചുള്ള പുതിയ റിപ്പോർട്ട് എത്തിയതോടെ സംഗീത പ്രേമികൾ ത്രില്ലിലാണ്. എന്നാൽ, അണിയറ പ്രവർത്തകരിൽ നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല. നേരത്തെ അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലെ ഒരു തമിഴ് ഗാനത്തിന് അനിരുദ്ധ് ശബ്ദം നൽകിയിരുന്നു.

അതേസമയം, മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായി പ്രഖ്യാപിച്ച സിനിമയായിരുന്നു പറക്കും പപ്പൻ. ഒരു പ്രാദേശിക സൂപ്പർ ഹീറോയുടെ കഥയായിരുന്നു ചിത്രം പറയാൻ ഉദ്ദേശിച്ചത്. റാഫിയായിരുന്നു ചിതത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടീം പുറത്തുവിട്ടിരുന്നുവെങ്കിലും പിന്നീട് ചിത്രത്തെ കുറിച്ച് അപ്ഡേഷൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, ഇതിനിടയിൽ ബേസിൽ ജോസഫ് – ടോവിനോ കൂട്ടുകെട്ടിൽ മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ  മിന്നൽ മുരളി റിലീസ് ചെയ്തു.

Also Read: മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന ‘അടിത്തട്ട്’ ഇന്നു മുതൽ

ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസും കാർണിവൽ മോഷൻ പിക്ചേഴ്സും സംയുക്തമായിട്ടാണ് സിനിമ നിർമ്മിക്കുന്നത്. ഒരു ലോക്കൽ സൂപ്പർ ഹീറോ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് ശേഷം ദിലീപിന്റെ പുതിയ സിനിമയ്ക്കായി ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button