CinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

ആർ.ആർ.ആർ സ്വവർഗ പ്രണയകഥ:​ ആലിയ ഭട്ട് വെറും ഉപകരണമായിരുവെന്ന് റസൂൽ പൂക്കുട്ടി

കൊച്ചി: സൂപ്പർതാരങ്ങളായ രാംചരൺ ജൂനിയർ എൻ.ടി.ആറിർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രത്തിനെതിരെ വിവാദ പരാമർശവുമായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി രംഗത്ത്.

ആർ.ആർ.ആർ പറയുന്നത് സ്വവർഗ പ്രണയകഥയാണെന്ന് റസൂൽ പൂക്കുട്ടി ട്വിറ്ററിൽ പറഞ്ഞു. ചിത്രത്തിലെ നായികയായ ആലിയ ഭട്ട് വെറും ഉപകരണമായിരുന്നുവെന്നും റസൂൽ പൂക്കുട്ടി കൂട്ടിച്ചേർത്തു. നടനും എഴുത്തുകാരനുമായ മുനീഷ് ഭരദ്വാജ് ആർ.ആർ.ആറിനെ മാലിന്യം എന്ന് വിളിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് റസൂൽ പൂക്കുട്ടി ‘ഗേ ലൗ സ്റ്റോറി’ എന്ന വിവാദ പരാമർശം നടത്തിയത്.

മികച്ച സംവിധായകർക്കൊപ്പമാണ് മാധവന്റെ സ്ഥാനം: റോക്കട്രി തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയെന്ന് രജനികാന്ത്

അതേസമയം, റസൂൽ പൂക്കുട്ടിയുടെ പരാമർശം വൻവിമർശനങ്ങൾക്ക് ഇടയാക്കി. ആർ.ആർ.ആർ എന്ന ചിത്രത്തെ ഹോളിവുഡ് ക്രിട്ടിക് അസോസിയേഷൻ ഏർപ്പെടുത്തിയ മിഡ് സീസൺ പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തിരുന്നു. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് ഇത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് റസൂൽ പൂക്കുട്ടിയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നത്.

മാർച്ച് 25ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. ഒരു മാസത്തിനുള്ളിൽ തന്നെ ആയിരം കോടി കളക്ഷൻ നേടിയ ചിത്രം, ഇതുവരെ 1150 കോടിയാണ് ബോക്സോഫീസ് കളക്ഷനായി നേടിയത്. അജയ് ദേവ്‌ഗൻ,​ ഒലിവിയ മോറിസ്,​ സമുദ്രക്കനി,​ അലിസൺ ഡൂഡി,​ റേ സ്റ്റീവൻസൺ,​ ശ്രിയ ശരൺ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button