CinemaGeneralIndian CinemaLatest News

വിഖ്യാത ബം​ഗാളി സംവിധായകൻ തരുൺ മജുംദാർ അന്തരിച്ചു

ബം​ഗാളി സംവിധായകൻ തരുൺ മജുംദാർ അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മധ്യവർഗ കുടുംബങ്ങളുടെ ജീവിതം തിരശീലയിൽ പകർത്തി ഇന്ത്യൻ സിനിമയിലെ അതികായനായി മാറിയ ആളായിരുന്നു തരുൺ മജുംദാർ.

അലോർ പിപാസ എന്ന ചിത്രത്തിലൂടെ ബസന്ത ചൗധരിക്കൊപ്പമാണ് തരുൺ മജുംദാർ സിനിമയിലേക്കെത്തുന്നത്. മുമ്പ് ദിലീപ് മുഖോപാധ്യായ്, സച്ചിൻ മുഖർജി എന്നിവർക്കൊപ്പം യാത്രിക് എന്ന സിനിമാ കൂട്ടായ്മയുടെ ഭാ​ഗമായിരുന്നു തരുൺ മജുംദാർ. 1963-ൽ യാത്രിക് വേർപിരിഞ്ഞു.

Also Read: നമ്മുടെ മഹാഭാരതത്തെ ലോകോത്തരമാക്കിയ പ്രതിഭ: പീറ്റർ ബ്രൂക്കിനെ കുറിച്ച് രാജേഷ് ശർമ്മ

ബാലികാ ബധു, കുഹേലി, ശ്രീമാൻ പൃഥ്വിരാജ്, ​ഗണദേവത, ദാദർ കീർത്തി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. ഉത്തംകുമാർ, സുചിത്ര സെൻ, ഛബ്ബി ബിശ്വാസ്, സൗമിത്ര ചാറ്റർജി തുടങ്ങിയ താരങ്ങൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കാഞ്ചർ സ്വർഗോ, നിമന്ത്രൻ, ഗാനദേവത, ആരണ്യ അമർ എന്നീ  ക്ലാസിക് ചിത്രങ്ങൾക്ക് നാല് ദേശീയ ചലച്ചിത്ര അവാർഡുകൾ സ്വന്തമാക്കി. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവന കണക്കിലെടുത്ത് 1990ൽ രാജ്യം പദ്‌മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. 202ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഉൾപ്പെടെ അഞ്ച് ഫിലിംഫെയർ അവാർഡുകൾ നേടിയിട്ടുണ്ട്.

 

 

shortlink

Post Your Comments


Back to top button