BollywoodCinemaGeneralIndian CinemaLatest News

സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന സ്വഭാവം കങ്കണയ്ക്കുണ്ട്: ഹന്‍സല്‍ മെഹ്ത പറയുന്നു

ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ. പലപ്പോളും കങ്കണയുടെ അഭിപ്രായങ്ങൾ വിവാദങ്ങൾക്ക് വഴിവെക്കാറുണ്ട്. അടുത്തിടെ ഇറങ്ങിയ കങ്കണയുടെ നിരവധി സിനിമകൾ പരാജയപ്പെട്ടിരുന്നു. തുടരെയുള്ള പരാജയങ്ങൾക്ക് പിന്നാലെ കങ്കണയെ നായികയാക്കി സിനിമ ചെയ്യാൻ സംവിധായകർ മടിക്കുന്നു എന്ന് വരെയുള്ള വാർത്തകൾ പരന്നിരുന്നു. ഇപ്പോളിതാ, കങ്കണ റണാവത്തിനൊപ്പം സിനിമ ചെയ്തത് വലിയ അബദ്ധമായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത. സിമ്രാന്‍ എന്ന ചിത്രമാണ് കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി ഹന്‍സല്‍ മെഹ്ത ഒരുക്കിയത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍. സിമ്രാന്റെ എഡിറ്റിങ് കങ്കണ ഏറ്റെടുത്തുവെന്ന തരത്തില്‍ നേരത്തേ വിവാദങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹന്‍സല്‍ മെഹ്തയുടെ വാക്കുകൾ:

കങ്കണ കഴിവുള്ള അഭിനേത്രിയാണ്. എന്നാല്‍, ഒരു നല്ല നടിയെന്ന നിലയില്‍ അവര്‍ സ്വയം നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും അവര്‍ എന്താണോ അവരെക്കുറിച്ച് കരുതിയിരിക്കുന്നത്, അതുപോലെ തന്നെയിരിക്കണമെന്ന് ശാഠ്യം പിടിക്കുകയാണ്. അതിന്റെ ആവശ്യമില്ല. ഞാന്‍ അവരുടെ തിരഞ്ഞെടുപ്പുകളെ കുറ്റപ്പെടുത്താനോ ചോദ്യം ചെയ്യാനോ ഇല്ല. എന്നാല്‍, അവരുമായി എനിക്ക് ഒരു രസതന്ത്രമുണ്ടായിരുന്നില്ല. കങ്കണയ്‌ക്കൊപ്പം ജോലി ചെയ്തത് വലിയ അബദ്ധമായിരുന്നു.

സിനിമയുടെ എഡിറ്റിങ് കങ്കണ ഏറ്റെടുത്തു എന്ന് പറയുമ്പോള്‍, അതില്‍ ഒന്നും തന്നെ എഡിറ്റ് ചെയ്യാന്‍ ഉണ്ടായിരുന്നില്ല. സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന സ്വഭാവം കങ്കണയ്ക്കുണ്ട്. അത് സിനിമയെ പ്രതികൂലമായി ബാധിച്ചു.

Also Read: സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന സ്വഭാവം കങ്കണയ്ക്കുണ്ട്: ഹന്‍സല്‍ മെഹ്ത പറയുന്നു

സന്ദീപ് കൗര്‍ എന്ന സ്ത്രീയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു സിമ്രാന്‍. 2017ല്‍ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button