CinemaGeneralIndian CinemaLatest NewsMollywood

വ്യത്യസ്ത ലുക്കിൽ ആന്റണി വർഗീസ്: ഓ മേരി ലൈല ഫസ്റ്റ് ലുക്ക് എത്തി

ആന്റണി വർഗീസ് നായകനാകുന്ന ഓ മേരി ലൈല എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസായി. ആന്റണി വർഗീസ് തന്നെയാണ് പോസ്റ്റർ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ഒരു കോളേജ്‌ വിദ്യാർത്ഥിയുടെ വേഷത്തിലാണ് ആന്റണി വർഗീസ് ചിത്രത്തിൽ എത്തുന്നത്. വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സോന ഓലിക്കൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഡോ. പോൾസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. പോൾ വർ​ഗീസ് ആണ് സിനിമ നിർമ്മിക്കുന്നത്. നവാഗതനായ അനുരാജ് ഒ ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു. ശബരീഷ് വർമ്മയും വിനാക് ശശികുമാറും ഗാനങ്ങൾ എഴുതുകയും അങ്കിത് മേനോൻ സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്യുന്നു.

Also Read: അഭിനയത്തിൽ മാത്രമല്ല, മനുഷ്യത്വത്തിലും യഥാർത്ഥ വിസ്മയമാകുന്ന മോഹൻലാൽ: ഹരീഷ് പേരടി

ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ, ബ്രിട്ടോ ഡേവിസ്, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖങ്ങളും സിനിമ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button