CinemaGeneralIndian CinemaKollywoodLatest News

നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി: ആരാധകരോട് നന്ദി പറഞ്ഞ് വിക്രം

കഴിഞ്ഞ ദിവസമാണ് നെഞ്ചില്‍ നേരിയ അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. വിക്രത്തിന് ഹൃദയാഘാതം ഉണ്ടായി എന്ന തരത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളിലുള്‍പ്പെടെ ആദ്യം വന്നത്. പിന്നാലെ ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്നും നെഞ്ചില്‍ നേരിയ അസ്വസ്ഥത മാത്രമാണ് ഉണ്ടായതെന്നും വിക്രത്തിന്റെ മകൻ ധ്രുവ് അറിയിച്ചിരുന്നു.

എന്നാൽ, ഹൃദയാഘാതം ഉണ്ടായെന്ന വാർത്ത പ്രചരിച്ചതോടെ ആരാധകർ കൂട്ടമായി ആശുപത്രിയിലെത്തിയിരുന്നു. കൂടാതെ, വിക്രത്തിന്റെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി ആളുകൾ സമൂഹ മാധ്യമങ്ങളിലൂടെയും അദ്ദേഹത്തിന് പ്രാർത്ഥനകൾ അറിയിച്ചുകൊണ്ട് എത്തിയിരുന്നു. ‘ഗെറ്റ് വെൽ സൂൺ ചിയാൻ’ എന്ന ഹാഷ് ടാ​ഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയിരുന്നു.

Also Read: വ്യത്യസ്ത ലുക്കിൽ ആന്റണി വർഗീസ്: ഓ മേരി ലൈല ഫസ്റ്റ് ലുക്ക് എത്തി

ഇപ്പോളിതാ, ആരാധകർക്ക് നന്ദി അറിയിച്ച് വിക്രം തന്നെ എത്തിയിരിക്കുകയാണ്. ആശുപത്രി വിട്ട ശേഷമാണ് ആരാധകർക്ക് നന്ദി അറിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ‘വളരെ സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എന്നോടൊപ്പം നിന്നതിനും എനിക്ക് വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും പ്രത്യേകമായ നന്ദി’, വിക്രം പറഞ്ഞു. വിക്രത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button