BollywoodCinemaGeneralIndian CinemaLatest NewsUncategorized

ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്: ഛുപ് ടീസർ പുറത്ത്

ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായെത്തുന്ന ബോളിവുഡ് ചിത്രം ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റിന്റെ ടീസർ റിലീസായി. ഒരു പ്രതികാരത്തിന്റെ കഥയായിരിക്കും ചിത്രം പറയുക എന്നാണ് ടീസർ നൽകുന്ന സൂചന. ദുൽഖർ അവതരിപ്പിക്കുന്ന കഥാപാത്രം കടലാസുപൂക്കൾ ഉണ്ടാക്കി നടി ശ്രേയ ധന്വന്തരിയ്ക്ക് നൽകുന്നതാണ് ടീസറിൽ കാണിക്കുന്നത്. നിഗൂഢതകൾ നിറച്ചാണ് ദുൽഖറിന്റെ കഥാപാത്രത്തെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. സണ്ണി ഡിയോളും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്.

ആർ ബാൽകി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചീനി കം, പാ, ഷമിതാഭ്, കി ആൻഡ് ക, പാഡ് മാൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബൽകി. ഗൗരി ഷിൻഡെ, ആർ ബൽകി, രാകേഷ് ജുൻജുൻവാല എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബാൽകിയും രാജ സെന്നും റിഷി വിർമാനിയും ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്. ദുൽഖറിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ഛുപ്.

Also Read: വീണ്ടും ബയോപിക്കുമായി അക്ഷയ് കുമാര്‍: ജസ്വന്ത് സിംഗ് ഗില്ലിന്റെ ജീവിതം സിനിമയാകുന്നു

പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായിരുന്ന ​ഗുരു ദത്തിനുള്ള ആദരമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ​ഗുരു ദത്തിന്റെ ജന്മവാർഷിക ദിനത്തിലാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ചരമ വാർഷികത്തിലാണ് ടൈറ്റിൽ പ്രഖ്യാപിച്ചത്. ​

 

shortlink

Related Articles

Post Your Comments


Back to top button