CinemaGeneralIndian CinemaLatest NewsMollywood

അങ്കക്കാരൻ അച്ചുട്യേട്ടനായി അലൻസിയർ: ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ക്യാരക്ടർ പോസ്റ്റർ എത്തി

ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി ബജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. അലൻസിയർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. കാര്യവാഹക് നാരായണൻ എന്ന കഥാപാത്രമായാണ് അലൻസിയർ എത്തുന്നത്. അങ്കക്കാരൻ അച്ചൂട്ട്യേട്ടൻ എന്ന പേരിലും അലൻസിയർ സിനിമയിൽ അറിയപ്പെടുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് അലൻസിയർ ചിത്രത്തിൽ എത്തുന്നത്.

ഇടതുപക്ഷ നേതാവിന്റെ റോളിലാണ് ശ്രീനാഥ് ഭാസി ചിത്രത്തിൽ എത്തുന്നത്. ആൻ ശീതളാണ് നായിക. ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി, ആൻ ശീതൾ, വിജിലേഷ് തുടങ്ങിയവരുടെ ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ പുറത്തുവന്നിരുന്നു. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ, രഞ്ജിത് മണംബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read: ലൂസിഫറിന് രണ്ടും മൂന്നും ഭാ​ഗങ്ങൾ കൂടി ഉണ്ടാകും: ‘പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ്’ എന്ന് വിളിക്കാമെന്ന് പൃഥ്വി

പ്രദീപ് കുമാർ കാവുന്തറയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗ്രേസ് ആന്റണി, രസ്‌ന പവിത്രൻ, ജോണി ആന്റണി, മാമുക്കോയ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അതിഥി വേഷത്തിൽ സണ്ണി വെയ്‌നും എത്തുന്നു. ഷാൻ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

shortlink

Related Articles

Post Your Comments


Back to top button