CinemaGeneralLatest NewsMollywood

ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വിൽസൻ: പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനൊരുങ്ങുന്നു

സിജു വിൽസനെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനൊരുങ്ങുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്ക‌രുടെ കഥയാണ് ചിത്രം പറയുന്നത്. ഗോകുലം മൂവീസാണ് ചിത്രത്തിൻറെ നിർമ്മാണം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‍ലർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ഇപ്പോളിതാ, ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് വിനയൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവൽ സീസണിൽ ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് വിനയൻ ഫേസ്ബുക്കിൽ കുറിച്ചത്.

Also Read: കെജിഎഫ് താരം യഷിന്റെ അടുത്ത ചിത്രം ഒരുങ്ങുന്നു: പ്രഖ്യാപനത്തിന് മുൻപേ ഹിറ്റായി ‘യഷ് 19’

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

സ്ത്രീ സുരക്ഷക്കു വേണ്ടിയും, ശാക്തീകരണത്തിനായും ഏറെ ശബ്ദമുയരുന്ന ഈ കാലഘട്ടത്തിൽ “പത്തൊമ്പതാം നൂറ്റാണ്ട് ” എന്ന സിനിമയും അതിൻെറ പ്രമേയവും തീർച്ചയായും ചർച്ച ചെയ്യപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നു..
ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തൻെറ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിൻെറ കഥ
ആക്ഷൻ പാക്ഡ് ആയ ഒരു മാസ്സ് എൻറർടെയിനറായി തന്നെയാണ് പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നത്.. ചിത്രത്തിൻെറ ടീസർ ഇറങ്ങിയപ്പോൾ ഏകകണ്ഠമായി അംഗീകരിച്ച പ്രേക്ഷകർ, സിനിമയേയും സ്വീകരിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു..
പ്രമേയം കൊണ്ടും ചിത്രത്തിൻെറ വലിപ്പം കൊണ്ടും ഒരു പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കാവുന്ന “പത്തൊൻപതാം നുറ്റാണ്ട്” മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവൽ സീസണിൽ തന്നെ തീയറ്ററുകളിൽ എത്തിക്കാൻ കഴിയുമെന്നു കരുതുന്നു.. മറ്റ് യാതൊരു അവകാശ വാദവുമില്ലങ്കിലും നിങ്ങളേവരുടെയും ആശിർവാദങ്ങളുടെ അവകാശിയാകാൻ ആഗ്രഹിക്കുന്നു..

shortlink

Related Articles

Post Your Comments


Back to top button