CinemaGeneralIndian CinemaLatest NewsMollywood

സിനിമയുടെ പ്രൊമോഷന് പോലും വന്നില്ല: നടി നൂറിൻ ഷെരീഫിനെതിരെ ആരോപണവുമായി സാന്റാക്രൂസ് സംവിധായകനും നി‍ർമ്മാതാവും

ജോൺസൻ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്ത ചിത്രമാണ് സാന്റാക്രൂസ്. കേരളത്തിലെ ഒരു ഡാൻസ് ട്രൂപ്പിന്റെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. രാജു ഗോപി ചിറ്റേത്ത് ആണ് ചിത്രം നിർമ്മിച്ചത്. ഡാൻസറും കൊറിയോഗ്രാഫറുമായ അനീഷ് റഹ്മാൻ ആയിരുന്നു ചിത്രത്തിൽ നായകനായെത്തിയത്. നൂറിൻ ഷെരീഫ് ആയിരുന്നു ചിത്രത്തിലെ നായിക. ഇപ്പോളിതാ, നടി നൂറിൻ ഷെരീഫിന് എതിരെ ആരോപണവുമായി നിർമ്മാതാവ് രാജു ഗോപിയും സംവിധായകൻ ജോൺസൺ ജോൺ ഫെർണാണ്ടസും രം​ഗത്തെത്തിയിരിക്കുകയാണ്. പണം വാങ്ങിയിട്ടും നൂറിൻ ചിത്രത്തിന്റെ പ്രൊമോഷൻ അടക്കമുള്ള പരിപാടികളിൽ പങ്കെടുത്തില്ലെന്നാണ് ആരോപണം. പ്രൊമോഷന്റെ ഭാഗമായി വാർത്താസമ്മേളനത്തിൽ പങ്കെടുക്കാമെന്ന് നടി അറിയിച്ചെന്നും പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്നും നിർമ്മാതാവ് രാജു ഗോപി പറഞ്ഞു. നൂറിൻ ഇല്ലാത്തതിന്റെ പേരിൽ പല പരിപാടികളും നഷ്ടമായെന്ന് സംവിധായകനും ആരോപിച്ചു.

Also Read: പ്രധാന വേഷത്തിൽ നോബി മാർക്കോസും റിനി രാജും: വൈറലായി ‘ഭൂതം ഭാവി’

‘ചോദിച്ച പൈസ കൊടുത്തു. പ്രൊമോഷന് വരാമെന്ന് പറഞ്ഞിരുന്നു. നൂറിൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അത്ര ആൾ കൂടി കേറുമായിരുന്നു. പത്ത് രൂപ മേടിക്കുമ്പോൾ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണം. അതല്ലെ മനസാക്ഷി. ഒരു മെസേജ് ചെയ്താൽ മറുപടിയില്ല. ഫോൺ വിളിച്ചാൽ എടുക്കില്ല. പ്രൊമോഷൻ ആവശ്യത്തിന് വിളിച്ചപ്പോൾ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. അവരുടെ പിന്തുണ പോലും ലഭിച്ചില്ല. സിനിമയിലെ നടന്മാർ പുതുമുഖങ്ങളായതിനാലാണ് കോളേജുകളിലും മറ്റും പ്രൊമോഷനു വേണ്ടി പോകാനായി അവരെ വിളിച്ചത്. അവ‍ർക്ക് ആത്മാർത്ഥതയില്ല. അത് സിനിമയെ ബാധിച്ചു’, നിർമ്മാതാവ് രാജു ഗോപി പറഞ്ഞു.

‘നൂറിൻ ഉണ്ടെങ്കിൽ സ്ലോട്ട് തരാമെന്നാണ് ചാനലുകളിൽ പോകുമ്പോൾ അവർ പറയുന്നത്. എല്ലാവർക്കും അറിയേണ്ടത് നൂറിൻ ഉണ്ടോ എന്നാണ്. അത്രയും ഫേമസ് ആയിട്ടുള്ള മറ്റാരുമില്ല. പിന്നെയുള്ളത് അജു വർഗീസ് ആണ്. അദ്ദേഹം ഗസ്റ്റ് റോൾ ആണ്. ഇന്ദ്രൻസ് ചേട്ടനൊക്കെ എപ്പോൾ വിളിച്ചാലും വരും. അദ്ദേഹത്തിന് സമയം ഇല്ലാത്തത്‌ കൊണ്ടാണ്’, സംവിധായകൻ ജോൺസൻ ജോൺ ഫെർണാണ്ടസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button