CinemaGeneralIndian CinemaLatest NewsMollywoodSocial MediaSongs

പ്രധാന വേഷത്തിൽ നോബി മാർക്കോസും റിനി രാജും: വൈറലായി ‘ഭൂതം ഭാവി’

ചലച്ചിത്ര – ടിവി താരങ്ങളായ നോബി മാർക്കോസും റിനി രാജും പ്രധാന വേഷങ്ങളിലെത്തിയ ‘ഭൂതം ഭാവി’ എന്ന സംഗീത ആൽബം ​വൈറലാകുന്നു. ഗ്രീൻ ട്യൂൺസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ഗാനം വിഎഫ്എക്സിന്റെ മാന്ത്രികസ്പർശത്തിലൂടെ പ്രേക്ഷകരിലേക്ക് പെയ്തിറങ്ങുകയാണ്. മലയാളത്തിലും ഹിന്ദിയിലും തമിഴിലും നിരവധി സിനിമാ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള സംഗീത സംവിധായകൻ റോണി റാഫേലാണ് വേറിട്ട അനുഭവം ആസ്വാദകർക്ക് സമ്മാനിച്ച ഈ പാട്ടിന് ഈണം പകർന്നിരിക്കുന്നത്. മുഴുനീളെ വിഎഫ്എക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത ആൽബം ആണ് ‘ഭൂതം ഭാവി’.

Also Read: സുധി കോപ്പയുടെ കിടിലൻ ഡാൻസ്, ഒന്നും മിണ്ടാതെ സൗബിൻ: ഇലവീഴാപൂഞ്ചിറ ടീസർ എത്തി

‘മെറ്റാ വേർസ്’ എന്നറിയപ്പെടുന്ന വെർച്വൽ റിയാലിറ്റി ലോകം നോബിയുടെ സ്വതസിദ്ധമായ നർമ്മരംഗങ്ങളിലൂടെയും മനോഹരമായ സംഗീതത്തിലൂടെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഗാനരചനയും ഗാനത്തിലെ റാപ്പ് ഭാഗത്തിന്റെ എഡിറ്റിങ്ങും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് കാർത്തിക്കിങ് എന്നറിയപ്പെടുന്ന ആർ ജെ കാർത്തിക്കാണ്. ഗാനരംഗത്തിൽ ഒരു പ്രധാന വേഷത്തിലും കാർത്തിക് എത്തുന്നുണ്ട്. ഗാനമാലപിച്ചിരിക്കുന്നത് പ്രണാം ജോസഫ് ആണ്. പ്രണാമിന്റെ മൂന്നാമത്തെ സംഗീത ആൽബം ആണ് ‘ഭൂതം ഭാവി’. ഗ്രീൻ ട്യൂൺസ് യൂട്യൂബ് ചാനലിലെ ശ്രദ്ധേയ ഗാനങ്ങളായ ‘നസാര’യും ‘മടക്ക’വും ആലപിച്ചത് പ്രണാമാണ്.

അർഫാൻ നുജൂമും സംഘവുമാണ് അനിമേഷനും വിഎഫ്എക്സും നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത ശബ്ദലേഖകൻ കൃഷ്ണൻ എസ് എസ് ഡിജിറ്റലാണ് ഗാനത്തിന്റെ ശബ്‌ദ മേഖലയിൽ പ്രവർത്തിച്ചത്. ഛായാഗ്രഹണം വേണു ശശിധരൻ ആണ് നിർവ്വഹിച്ചിരിക്കുന്നത്. ലേഖ, രാജേഷ് ജയകുമാർ എന്നിവരാണ് ഡിഐ നിർവ്വഹിച്ചിരിക്കുന്നത്. പിആർഒ അജയ് തുണ്ടത്തിൽ.

shortlink

Related Articles

Post Your Comments


Back to top button