CinemaGeneralIndian CinemaLatest NewsMollywood

സുധി കോപ്പയുടെ കിടിലൻ ഡാൻസ്, ഒന്നും മിണ്ടാതെ സൗബിൻ: ഇലവീഴാപൂഞ്ചിറ ടീസർ എത്തി

സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ഇലവീഴാപൂഞ്ചിറ എന്ന ഹൈറേഞ്ചിൽ സുരക്ഷ ഉദ്യോഗസ്ഥരായ പൊലീസുകാരുടെ കഥയാണ് സിനിമ പറയുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഡയലോഗുകൾ ഒന്നുമില്ലാതെയുള്ള ടീസറിൽ സൗബിൻ ഷാഹിറും സുധി കോപ്പയുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊലീസ് സ്റ്റേഷന്റെ അകത്ത് സുധി കോപ്പ ഡാൻസ് കളിക്കുമ്പോൾ സൗബിൻ മദ്യപിക്കുന്നതാണ് ടീസറിൽ കാണിക്കുന്നത്. ഇലവീഴാപൂഞ്ചിറയിലെ പൊലീസുകാരാണ് ഇരുവരും. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ആദ്യ ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു.

Also Read: ‘ചോലപ്പെണ്ണേ’: മലയാളത്തിൽ വീണ്ടും റഹ്മാൻ മാജിക്ക്

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ഇലവീഴാപൂഞ്ചിറ എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌.

കപ്പേളയ്ക്ക് ശേഷം കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിക്കുന്ന ചിത്രമാണിത്. നിധീഷിൻറെ കഥയ്ക്ക് നിധീഷും ഷാജി മാറാടും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂലൈ 15ന് ചിത്രം തിയേറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button