GeneralLatest NewsMollywoodNEWS

‘നോബി മാര്‍ക്കോസ് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ’ : മരണ വാര്‍ത്തയോട് പ്രതികരിച്ച്‌ നോബി

വാര്‍ത്ത സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ ഭാര്യ തിരുപ്പതിയിലായിരുന്നു

കൊച്ചി: കോമഡികളിലൂടെ ആരാധക പ്രീതി നേടിയ നടനാണ് നോബി മാര്‍ക്കോസ്. താരം ആത്മഹത്യയ്‌ക്ക് ശ്രമിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. തന്റെ മരണവാർത്തകൾക്ക് നേരിട്ട് മറുപടി നല്‍കിയിരിക്കുകയാണ് നോബി.

തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ആദ്യം കണ്ടതെന്നും നോബി പറഞ്ഞു.

read also: പോകല്ലേയെന്ന് അഭ്യർത്ഥിച്ച് ആരാധകർ, ഒടുവിൽ തീരുമാനം മാറ്റി കുടുംബപ്രേക്ഷകരുടെ പ്രിയതാരം

‘വാര്‍ത്ത സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ ഭാര്യ തിരുപ്പതിയിലായിരുന്നു. സംഭവത്തക്കുറിച്ച്‌ ഭാര്യയെ അറിയിച്ചത് സുഹൃത്തുക്കളാണ് . ഈ സമയം താന്‍ വിമാനത്തിലായിരുന്നു. ഭാര്യയെ ഫോണ്‍ ചെയ്തതിന് ശേഷമാണ് വിമാനത്തില്‍ കയറിയത്. വിമാനം ഇറങ്ങി ഭാര്യയെ വിളിച്ച ശേഷമാണ് വാര്‍ത്ത വ്യാജമാണെന്ന് പുറത്ത് വന്നത് ‘- നോബി പറഞ്ഞു.

നോബി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു എന്ന രീതിയിൽ പ്രചരിപ്പിച്ച ദൃശ്യങ്ങൾ ഡി കെ ദിലീപ് സംവിധാനം ചെയ്യുന്ന കുരുത്തോല പെരുന്നാള്‍ എന്ന ചിത്രത്തിന്റെ ഒരു ഭാഗമാണ്. ചിത്രീകരണത്തിനിടയിൽ ആരോ മൊബൈലിൽ പിടിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button