CinemaGeneralIndian CinemaLatest News

മമ്മൂട്ടി – അഖിൽ അക്കിനേനി ചിത്രം: ‘ഏജന്റ്’ പുതിയ പോസ്റ്റർ റിലീസായി

തെന്നിന്ത്യൻ യുവ താരം അഖിൽ അക്കിനേനിയും മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഏജന്റ്’. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും. പാൻ ഇന്ത്യൻ റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക. എകെ എന്റർടെൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് സിനിമ നിർമ്മിക്കുന്നത്. വക്കന്തം വംശിയാണ് തിരക്കഥ ഒരുക്കുന്നത്.

Also Read: ഇന്ദിരാ ഗാന്ധിയായി കങ്കണ, അതിഗംഭീര മേക്കോവർ: എമർജൻസി ടീസർ എത്തി

ഇപ്പോളിതാ, ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. റിലീസായി മണിക്കൂറുകൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റർ വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ ടീസർ ജൂലൈ 15ന് പുറത്തുവിടുമെന്ന അറിയിപ്പും പോസ്റ്ററിൽ ഉണ്ട്.

ഹോളിവുഡ് ത്രില്ലർ ‘ബോൺ’ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ‘ഏജന്റ്’. നവാഗതയായ സാക്ഷി വൈദ്യയാണ് അഖിലിന്റെ നായികയായി എത്തുന്നത്. റസൂൽ എല്ലൂർ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button