CinemaGeneralIndian CinemaLatest NewsMollywood

ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ് ട്രെയ്‍ലർ എത്തി

ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ പുതിയ ട്രെയ്‍ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു പ്രത്യേക അവസ്ഥയിൽ പെട്ടുപോകുന്നതും അതിൽ നിന്നും പുറത്തുകടക്കാനുള്ള ശ്രമവുമാണ് സിനിമയെന്നാണ് ട്രെയ്‍ലർ നൽകുന്ന സൂചന. ക്ലോസ്‌ട്രോഫോബിയ ഉള്ളവർ സിനിമ കാണരുതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിപ്പോവുന്ന ഫഹ്ദ് ഫാസിലിന്റെ കഥാപാത്രം ഇത്തരക്കാരെ അസ്വസ്ഥമാക്കിയേക്കുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്. ട്രെയ്‍ലറിലും അത്തരം രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ഇത് കൊട്ട മധു: കാപ്പയിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി പൃഥ്വിരാജ്

രജിഷ വിജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആർ റഹ്മാൻ ആണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം പകരുന്നത്. 30 വർഷങ്ങൾക്ക് ശേഷമാണ് റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. പതിനാറു വർഷങ്ങൾക്ക് ശേഷം ഫാസിൽ മലയൻകുഞ്ഞിലൂടെ നിർമ്മാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രത്യേകതയുമുണ്ട്. മോഹൻലാൽ നായകനായ വിസ്മയത്തുമ്പത്താണ് ഫാസിൽ അവസാനമായി നിർമ്മിച്ച ചിത്രം. ജൂലൈ 22ന് മലയൻകുഞ്ഞ് തിയേറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button