GeneralLatest NewsMollywoodNEWS

കമ്മ്യൂണിസം വിട്ടു, ഇസ്ലാമിസം വിട്ടു, ആര്‍എസ്‌എസ് എന്ന മഹാ പ്രസ്ഥാനത്തെ നമിക്കുന്നു: രാമസിംഹൻ

ഒരു മുസല്‍മാനായത് കൊണ്ടാണ് ആര്‍എസ്‌എസിനെ ഇഷ്ടപ്പെട്ടത്

ആര്‍ എസ് എസ് എന്ന രാഷ്ട്രീയവും മതവും ഇല്ലാത്ത സംഘടനയെ കുറിച്ച് സംവിധായകൻ രാമസിംഹൻ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. എല്ലാത്തിനും ഉപരി
രാഷ്ട്രമാണ് വലുത് എന്ന് ഉറച്ച് വിശ്വസിക്കുന്ന ആര്‍എസ്‌എസ് എന്ന സംഘടനയാണ് അലി അക്ബറില്‍ നിന്ന് രാമസിംഹനിലേക്കുള്ള തന്റെ മാറ്റത്തിന് കാരണമെന്ന്
അദ്ദേഹം പറയുന്നു.

ഒരു മുസല്‍മാനായത് കൊണ്ടാണ് ആര്‍എസ്‌എസിനെ ഇഷ്ടപ്പെട്ടതെന്നും ആര്‍എസ്‌എസിനെ അറിയാന്‍ തുടങ്ങുമ്പോള്‍ താനൊരു കമ്യൂണിസ്റ്റുകാരനായിരുന്നുവെന്നും
സംവിധായകന്‍ രാമസിംഹന്‍ പറയുന്നു.

read also: 18 വർഷത്തിന് ശേഷം ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും വിവാഹിതരായി

രാമസിംഹന്റെ ഫേസ് ബുക്ക് പോസ്റ്റ്

ഒരു മുസല്‍മാനായ്‌ക്കൊണ്ടാണ് ആര്‍എസ്‌എസിനെ ഇഷ്ടപ്പെട്ടത്..
പൂന്തുറ കലാപവുമായി ബന്ധപ്പെട്ടാണ് അവരെന്റെ വീട്ടിലെത്തിയത്, ഞാനാകട്ടെ അന്ന് കമ്യുണിസ്റ്റും..
അന്ന് എല്ലാ മുസ്ലീങ്ങളും മാറി നിന്നപ്പോള്‍ എന്റെ കുടുംബം ഓടിപ്പോകരുതെന്ന് പറഞ്ഞ് കാവല്‍ നിന്നവരായിരുന്നു അവര്‍..
സംസ്‌കാരത്തോടൊപ്പം നിലകൊള്ളുന്നവനായിരുന്നു ഞാന്‍ എന്നതാണ് അവര്‍ എന്നോട് പറഞ്ഞ ന്യായം..
അങ്ങയെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്..
ഒരു കമ്മ്യുണിസ്റ്റ്കാരന് കിട്ടിയ മെഡല്‍..
അന്നുമുതല്‍ ഇന്ന് വരെ അവരെ ഞാനറിഞ്ഞു, സ്‌നേഹിച്ചു.
പിന്നെയാണ് ഞാനറിഞ്ഞത് അവര്‍ക്ക് രാഷ്‌ട്രീയമില്ല, മതമില്ല, ജാതിയില്ല, രാഷ്‌ട്രം രാഷ്‌ട്രം മാത്രം..
ഞാന്‍ കമ്മ്യൂണിസം വിട്ടു, ഇസ്ലാമിസം വിട്ടു..
ഇപ്പോള്‍ ആര്‍എസ്‌എസ് എന്ന മഹാ പ്രസ്ഥാനത്തെ നമിക്കുന്നു, ഉള്‍ക്കൊള്ളുന്നു, രാഷ്‌ട്രമാണ് വലുത് രാഷ്‌ട്രം മാത്രം.
ലോകാ സമസ്താ സുഖിനോ ഭവന്തു
അതാണെന്റെ മതം.

shortlink

Related Articles

Post Your Comments


Back to top button