CinemaGeneralIndian CinemaLatest NewsMollywood

എം.വി നിഷാദിൻ്റെ ട്രേസിങ് ഷാഡോ ചിത്രീകരണം ഒമാനിൽ തുടങ്ങി

പ്രവാസികൾ നെഞ്ചിലേറ്റി ലാളിച്ച നിരവധി ടെലിഫിലിമുകളിലൂടെയും ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ സംവിധായകൻ എം.വി നിഷാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ട്രേസിങ് ഷാഡോ എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു. സിനിമയുടെ ചിത്രീകരണം ഒമാനിൽ ആരംഭിച്ചു. പൂർണ്ണമായും ഒമാനിൽ ചിത്രീകരിക്കുന്ന സിനിമയാണിത്. എ.എ സിനിമയുടെ ബാനറിൽ ദുഫായിൽ അന്തിക്കാടാണ് സിനിമ നിർമ്മിക്കുന്നത്. പ്രവാസികളുടെ പച്ചയായ ജീവിതം ചിത്രീകരിക്കുന്ന സിനിമയാണിത്.

മഞ്ജു നിഷാദ്, മനോജ് ഹരിദാസ്, ജീവൻ ചാക്ക, വിനു കല്ലറ, അനുരാജ് രാജൻ, ബിനു എണ്ണക്കാട്, സോമസുന്ദരം, അനിത രാജൻ, ഇന്ദു ബാബുരാജ്, രഞ്ജിനി നിഷാന്ത്, സുസ്മിത പ്രശാന്ത് എന്നീ പ്രവാസി മലയാളികൾക്കൊപ്പം ഒമാനികളും ഒമാനി പോലീസുകാരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

Also Read: വിഷ്ണു വിശാലും ഇന്ദ്രജിത്തും ഒന്നിക്കുന്നു: ശ്രദ്ധ നേടി ‘മോഹൻദാസ്’ ടീസർ

സഹനിർമ്മാണം – മനോജ് അലുമുള്ളി തൊടി, ക്യാമറ – മധു കാവിൽ, ഗാനരചന – എം.വി നിഷാദ്, സംഗീതം – മഞ്ജു നിഷാദ്, സുരേഷ്, ആലാപനം – പി. ജയചന്ദ്രൻ, സുധീപ് കുമാർ, കൊല്ലം അഭിജിത്ത്, പശ്ചാത്തല സംഗീതം – രഘുപതി, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് ഗുരുവായൂർ, സൗണ്ട് ഡിസൈൻ – ജീവൻ ചാക്ക, മേക്കപ്പ് – അരുൺ, പി.ആർ.ഒ – അയ്മനം സാജൻ.

 

shortlink

Related Articles

Post Your Comments


Back to top button