CinemaGeneralIndian CinemaKollywoodLatest News

‘ജയ് ഭീം’ കേസ്: സൂര്യയ്ക്കും സംവിധായകനുമെതിരെ കടുത്ത നടപടി പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

‘ജയ് ഭീം’ എന്ന സിനിമയിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന കേസിൽ നടൻ സൂര്യ, സംവിധായകൻ ജ്ഞാനവേൽ, നിർമ്മാതാക്കൾ തുടങ്ങിയവർക്കെതിരെ കടുത്ത നടപടി പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത് സംബന്ധിച്ച് കോടതി പൊലീസിന് നിർദേശം നൽകി. തിങ്കളാഴ്ച ഹർജി പരിഗണിച്ച ജസ്റ്റിസ് സതീഷ്‌ കുമാർ പോലീസിൽ നിന്ന് വിശദീകരണം തേടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. അടുത്ത ഉത്തരവുണ്ടാകുന്നതുവരെ  പ്രതികൾക്കെതിരെ കടുത്ത നടപടി പാടില്ലെന്നാണ് കോടതിയുടെ നിർദേശം.

Also Read: അല്‍ഫോന്‍സ് പുത്രനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്: ജാൻവി കപൂർ

വണ്ണിയർ സമുദായത്തിൽപ്പെട്ട സന്തോഷാണ് സൂര്യ അടക്കമുള്ളവർക്കെതിരെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. സെയ്ദാപ്പേട്ട് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് വേളാച്ചേരി പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. ഇതിനെതിരെ സൂര്യയും സംവിധായകനും ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. സൂര്യയുടെ ഭാര്യയും ചിത്രത്തിന്റെ നിർമ്മാതാവുമായ ജ്യോതികയും കേസിൽ പ്രതിയാണ്.

‘ജയ് ഭീം’ എന്ന സിനിമയിൽ തങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് 2021 നവംബറിലാണ് വണ്ണിയർ സമുദായം പരാതിയുമായി എത്തിയത്. ചിത്രത്തിലെ ക്രൂരനായ പൊലീസുകാരൻ വണ്ണിയർ സമുദായാംഗമല്ലെന്നും, എന്നിട്ടും അത്തരത്തിൽ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നുമാണ് വണ്ണിയർ സമുദായത്തിലുള്ളവരുടെ ആരോപണം.

shortlink

Related Articles

Post Your Comments


Back to top button