നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്യർ. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമവ്യവഹാരങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈൻ ചിത്രത്തിനുവേണ്ടി തിരക്കഥയൊരുക്കിയത്. ജൂലൈ 21 ന് ചിത്രം തിയേറ്ററുകളിലെത്തും.
ഇപ്പോളിതാ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ നിവിൻ പോളി. മഹാവീര്യർ പോലെ ഒരു സിനിമ സമീപകാലത്ത് മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നാണ് നിവിൻ പറയുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് നിവിൻ. നിർമ്മാണത്തിനൊപ്പം അഭിനയിക്കുക കൂടി ചെയ്യുക എന്നത് ഒരു വെല്ലുവിളിയാണെന്നും നിവിൻ കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ പോളി ഇക്കാര്യങ്ങൾ പറഞ്ഞത്.
Also Read: തമന്നയുടെ ‘ബബ്‍ലി ബൗണ്‍സര്‍’ റിലീസ് തിയതി പ്രഖ്യാപിച്ചു
നിവിൻ പോളിയുടെ വാക്കുകൾ:
നിർമ്മാണത്തിന്റെ ഒപ്പം അഭിനയിക്കുക കൂടി ചെയ്യുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. ഒരിടത്ത് പ്രൊഡ്യൂസറായി നിന്ന് ചർച്ചകൾ നടത്തി വന്നിട്ട് അടുത്ത ഫ്രെയിമിൽ പോയി അഭിനയിക്കണം. കഥകേട്ട് നല്ലതാണെന്ന് തോന്നിയതുകൊണ്ടാണ് സിനിമ ചെയ്യാൻ വിചാരിച്ചത്. സമയത്ത് സിനിമ തീർക്കാൻ പറ്റുക എന്നതാണ് കാര്യം. ഈ സിനിമയിൽ ഒരുപാട് ആർട്ടിസ്റ്റുകൾ ഉണ്ട്. രാജസ്ഥാനിൽ പോയി ഷൂട്ട് ചെയ്തപ്പോൾ നല്ല ബുദ്ധിമുട്ടായിരുന്നു. ശരിയായ ലൊക്കേഷനിൽ തന്നെ സിനിമ ചെയ്യണം എന്നത് സംവിധായകന് നിർബന്ധമുണ്ടായിരുന്നു. കുറേനേരം കാത്തിരുന്ന് ദിവസങ്ങൾ എടുത്താണ് രാജസ്ഥാനിലെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
Post Your Comments